ഇന്ത്യന്‍ വാഹന വ്യവസായം ഇപ്പോള്‍ വലിയൊരു മാന്ദ്യത്തെ അഭിമുഖീകരിക്കുകയാണ്. ഏതാനും കാര്‍ നിര്‍മാതാക്കള്‍ക്ക് മാത്രമാണ് കഴിഞ്ഞ മാസം നല്ല വില്‍പ്പന വളര്‍ച്ച രേഖപ്പെടുത്താന്‍ കഴിഞ്ഞത്, അതിലൊന്ന് ടൊയോട്ടയാണ്.ജാപ്പനീസ് നിര്‍മാതാക്കളായ ടൊയോട്ടയുടെ ഒട്ടുമിക്ക വാഹനങ്ങള്‍ക്കും മികച്ച വില്‍പ്പന പ്രകടനം നടത്താന്‍ സാധിച്ചിരുന്നു. ബ്രാന്‍ഡ് നിരയിലെ ജനപ്രീയ മോഡലായ ഫോര്‍ച്യൂണര്‍ എസ്‌യുവി വില്‍പ്പനയില്‍ വന്‍ വളര്‍ച്ചയാണ് കൈവരിച്ചത്.
പ്രതിമാസ വില്‍പ്പന അടിസ്ഥാനത്തില്‍, ഫോര്‍ച്യൂണറിന്റെ വില്‍പ്പന ഒക്ടോബറില്‍ 2.59 ശതമാനം കുറഞ്ഞു. 2021-ലെ വില്‍പ്പന 1,893 യൂണിറ്റാണ്. മുകളില്‍ സൂചിപ്പിച്ച വില്‍പ്പന കണക്കുകള്‍ ഫോര്‍ച്യൂണര്‍ ലെജന്‍ഡര്‍ ഉള്‍പ്പെടെയുള്ളവയാണെന്നും കമ്ബനി അറിയിച്ചു.ഫോര്‍ച്യൂണര്‍ ശ്രേണിയിലെ ഏറ്റവും മികച്ച വേരിയന്റാണ് ലെജന്‍ഡര്‍, സ്റ്റാന്‍ഡേര്‍ഡ് വേരിയന്റുകളേക്കാള്‍ കുറച്ച് അധിക ഫീച്ചറുകളും ഉപകരണങ്ങളും ഈ വേരിയന്റില്‍ കമ്ബനി വാഗ്ദാനം ചെയ്യുന്നു. പുറംഭാഗത്ത് വ്യത്യസ്തമായ ഫ്രണ്ട് ഫാസിയയും ഇന്റീരിയറില്‍ വ്യത്യസ്തമായ അപ്‌ഹോള്‍സ്റ്ററിയും കളര്‍ സ്‌കീമും പോലെ ഇതിന് കുറച്ച് ഡിസൈന്‍ മാറ്റങ്ങളുമുണ്ടെന്നതാണ് പ്രധാന വ്യത്യാസങ്ങള്‍.
ഇന്ത്യന്‍ വിപണിയില്‍ രണ്ട് എഞ്ചിന്‍ ഓപ്ഷനുകളിലാണ് ടൊയോട്ട ഫോര്‍ച്യൂണര്‍ ലഭ്യമാകുന്നത്. ആദ്യത്തേത് 2.7 ലിറ്റര്‍, നാച്ചുറലി ആസ്പിറേറ്റഡ്, ഇന്‍ലൈന്‍-4 പെട്രോള്‍ എഞ്ചിനാണ്. ഈ യൂണിറ്റ് 166 bhp കരുത്തും 245 Nm torque ഉം ഉത്പാദിപ്പിക്കും. ഈ യൂണിറ്റിന് 5-സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സും 6-സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സും ലഭ്യമാകും.
ഈ വര്‍ഷത്തിന്റെ തുടക്കത്തിലാണ് നിര്‍മാതാക്കള്‍ ഫോര്‍ച്യൂണറിന്റെ നവീകരിച്ച പതിപ്പിനെ വിപണിയില്‍ അവതരിപ്പിക്കുന്നത്. മോഡലിനെ നവീകരിച്ചതിനൊപ്പം ലെജന്‍ഡര്‍ എന്നൊരു ഉയര്‍ന്ന വേരിയന്റും ഇതിനൊപ്പം ടൊയോട്ട അവതരിപ്പിച്ചു