അബുദാബി: ഫോർമുല വൺ കാറോട്ട മത്സരത്തിൽ മാക്സ് വെഴ്സ്റ്റപ്പൻ ലോക ചാമ്പ്യൻ. സീസണിലെ അവസാന മത്സരമായ അബുദാബി ഗ്രാന്‍പ്രീയിൽ റെഡ് ബുൾ താരം ഒന്നാമതെത്തുകയായിരുന്നു. നാടകീയ ഫിനിഷിൽ അവസാനലാപ്പിൽ മേഴ്സിഡസിന്റെ ലൂവിസ് ഹാമിൽട്ടനെ മറികടന്നാണ് വെഴ്സ്റ്റപ്പൻ ചാമ്പ്യനായത്.
ഫോർമുല വണ്ണിൽ ലോകചാമ്പ്യനാകുന്ന ആദ്യ ഡച്ച് ഡ്രൈവറാണ്.
അവസാന മത്സരത്തിന് ഇറങ്ങുന്നതിനു മുൻപ് ഇരുവർക്കും ഒരേ പോയിന്റായിരുന്നു.– 369.5 വീതം. നിലവിൽ ഏഴു കിരീടങ്ങളുമായി ഇതിഹാസ താരം മൈക്കൽ ഷൂമാക്കറിന് ഒപ്പമുള്ള ഹാമിൽട്ടൻ, വിജയിച്ചിരുന്നെങ്കിൽ ഏറ്റവും കൂടുതൽ എഫ് വൺ കിരീടങ്ങളെന്ന റെക്കോർഡിലെത്തുമായിരുന്നു.