സാമൂഹ്യനീതി വകുപ്പിലെ ജില്ലാ വനിതാ പ്രൊട്ടക്ഷന്‍ ഓഫീസര്‍മാരെ സഹായിക്കുന്നതിനായുള്ള മെസഞ്ചര്‍ തസ്തികയില്‍ തൃശൂര്‍ ജില്ലയില്‍ നിലവിലുള്ള താത്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.
അപേക്ഷകര്‍ പത്താം ക്ലാസ് പാസായിരിക്കണം. 25 വയസിനും 50 വയസിനും ഇടയിലായിരിക്കണം പ്രായം. സമാന ജോലിയില്‍ പ്രവൃത്തി പരിചയവും ജില്ലയിലുടനീളം യാത്ര ചെയ്യാനുള്ള കഴിവും അഭികാമ്യം.
താത്പര്യമുള്ളവര്‍ വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ, സര്‍ട്ടിഫിക്കറ്റുകളുടെ കോപ്പി, ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ സഹിതം ഡിസംബര്‍ 14ന് രാവിലെ 11 മണിക്ക് തൃശൂര്‍ കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഹാജരാകണം. വെബ്സൈറ്റ്: www.keralasamakhya.org.
കൂടുതല്‍ വിവരങ്ങള്‍ക്ക്: സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടര്‍, കേരള മഹിള സമഖ്യ സൊസൈറ്റി, റ്റി.സി. 20/1652, കല്പന, കുഞ്ചാലുംമൂട്, കരമന പി.ഒ, തിരുവനന്തപുരം.