ദോഹ: തെക്ക് കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള (ആസിയാന്‍) വിഭവങ്ങളെല്ലാം ഒരു കുടക്കീഴില് ഒരുക്കി ലുലു ഹൈപര്മാര്ക്കറ്റിെന്റ ‘ആസിയാന്‍ ഫെസ്റ്റ്’.ആസിയാന്‍ അംഗരാജ്യങ്ങളുടെ സഹകരണത്തോടെ ഖത്തറിലെ മുഴുവന്‍ ലുലു ഹൈപര്മാര്ക്കറ്റുകളിലുമായാണ് വിപുലമായ ഷോപ്പിങ് ഫെസ്റ്റിന് തുടക്കമായത്.
ആസിയാന്‍ രാജ്യങ്ങളില്‍ നിന്നുള്ള ഉല്പന്നങ്ങള് ആകര്‍ഷകമായ ഡിസ്കൗണ്ടില്‍ ഈ കാലയളവില്‍ ലഭ്യമാവുമെന്ന് ലുലു ഗ്രൂപ് അറിയിച്ചു..അബു സിദ്രയിലെ ലുലു ഹൈപര്‍മാര്‍ക്കറ്റില്‍ ആസിയാന്‍ അംഗരാജ്യങ്ങളുടെ അംബാസഡര്‍മാരും ഷെര്‍ഷെ ദി അഫയേഴ്സുമാരും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു.
ഇന്തോനേഷ്യ, ബ്രൂണെ, മലേഷ്യ, ഫിലിപ്പീന്‍സ്, സിംഗപ്പുര്‍, തായ്ലന്ഡ്, ചൈന, ആസ്ട്രേലിയ, വിയറ്റ്നാം എന്നീ രാജ്യങ്ങളുടെ നയതന്ത്ര പ്രതിനിധികള്‍ക്കൊപ്പം, ഐ.എല്‍.ഒ ഖത്തര്‍ പ്രോജക്ട് ഓഫിസര്‍ മാക്സ് ടുനോന്, വിവിധ എംബസി പ്രതിനിധികള്‍, ഖത്തര്‍ വാണിജ്യ മന്ത്രാലയം, ഖത്തര്‍ ചേംബര്‍ അംഗങ്ങളും ചടങ്ങില്‍ പങ്കെടുത്തു. വെള്ളിയാഴ്ച ആരംഭിച്ച ഫെസ്റ്റിവല്‍ ഡിസംബര്‍ 16 വരെ നീളും.