മനാമ: ബഹ്റൈന്‍ ഇന്ത്യന്‍ എംബസിയുടെ രക്ഷാകര്‍തൃത്വത്തിലുള്ള ഇന്ത്യന്‍ കമ്യൂണിറ്റി റിലീഫ് ഫണ്ട് (ഐ.സി.ആര്.എഫ്) ‘ഫേബര്‍ കാസ്റ്റല്‍ സ്പെക്ട്ര 2021’ എന്ന പേരില്‍ ആര്‍ട്ട് കാര്‍ണിവല്‍ സംഘടിപ്പിച്ചു.വെള്ളിയാഴ്ച രാവിലെ ഐ.സി.ആര്.എഫ് ഓഫിസില്‍ നടന്ന ചടങ്ങില്‍ ഇന്ത്യന്‍ എംബസി സെക്കന്‍ഡ് സെക്രട്ടറി രവി ശങ്കര്‍ ശുക്ല നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു.
ബഹ്റൈനിലെ 21 സ്കൂളുകളില്‍നിന്ന് തിരഞ്ഞെടുക്കപ്പെട്ട 300ല്‍പരം കുട്ടികളാണ് മത്സരത്തില്‍ പങ്കെടുക്കുന്നത്. കുട്ടികളുടെ കലാപരമായ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന ആര്‍ട്ട് കാര്‍ണിവല്‍ ബഹ്റൈനിലെ വിദ്യാര്‍ഥികള്‍ക്കായുള്ള ഏറ്റവും വലിയ കലാമത്സരമാണ്.
ഐ.സി.ആര്.എഫ് ചെയര്മാന് ഡോ. ബാബു രാമചന്ദ്രന്, ജനറല്‍ സെക്രട്ടറി പങ്കജ് നല്ലൂര്, അഡ്വൈസര്‍ അരുള്‍ദാസ് തോമസ്, വൈസ് ചെയര്മാന് അഡ്വ. വി.കെ. തോമസ്, ട്രഷറര്‍ മണി ലക്ഷ്മണമൂര്‍ത്തി, ജോ. സെക്രട്ടറിയും സ്പെക്ട്ര കണ്‍വീനറുമായ അനീഷ് ശ്രീധരന്, സ്പെക്ട്ര ജോ. കണ്‍വീനര്‍മാരായ നിതിന്‍ ജേക്കബ്, മുരളീകൃഷ്ണന്, ഫേബര്‍ കാസ്റ്റല്‍ കണ്ട്രി ഹെഡ് സഞ്ജയ് ബാന്‍, ഐ.സി.ആര്.എഫ് വളന്റിയര്‍മാരായ സുരേഷ് ബാബു, കാശി വിശ്വനാഥ്, ശിവകുമാര്‍, പങ്കജ് മാലിക്, ജവാദ് പാഷ, നാസര്‍ മഞ്ചേരി, സുധീര്‍ തിരുനിലത്ത്, സുനില്‍ കുമാര്‍, സുബൈര്‍ കണ്ണൂര്‍, കെ.ടി. സലിം, ചെമ്ബന്‍ ജലാല്‍, നിഷ രംഗരാജന്, മുരളി നോമുല, രാമന് പ്രീത്, അജിത് കുമാര്‍, ആല്ബിന് ജോര്‍ജ്, അനില്‍രാജ്, രാജീവന്, ഹരി ബി. നായര്‍, ഉഷ ഹരിദാസ്, എം. ശശിധരന്, സി. ദേവദാസ്, ദീപശിഖ സരോഗ്, സുഷമ അനില്‍, നിത്യന് കെ. തോമസ്, മണിക്കുട്ടന്, ജിഷ ജ്യോതിസ് എന്നിവര്‍ പങ്കെടുത്തു.