കേരള വനിത ഫുട്ബോള്‍ ലീഗ് സെലിബ്രിറ്റി മാച്ചില്‍ തിളങ്ങി റിമ കല്ലിങ്കലും മാളവിക ജയറാമും.കേരള വനിത ഫുട്ബാള്‍ ലീഗിന് മുന്നോടിയായി നടന്ന സെലിബ്രിറ്റി ഫുട്ബോള്‍ ലീഗ് മത്സരത്തില്‍ ഇരുവരും ഒരുമിച്ച് കളത്തില്‍ ഇറങ്ങിയപ്പോള്‍ കണ്ടുനിന്നവര്‍ക്ക് ആവേശമായി.
അഞ്ചു വര്‍ഷത്തിന്റെ ഇടവേളയ്ക്ക് ശേഷമാണ് കേരള വനിതാ ഫുട്ബാള്‍ ലീഗ് വരുന്നത്.കടവന്ത്ര റീജിണല്‍ സ്പോര്‍ട്സ് സെന്ററില്‍ നടന്ന സെലബ്രറ്റി മത്സരത്തില്‍ ഒരു ടീമിനെ റിമ കല്ലിംഗലും മറ്റൊരു ടീമിനെ മാളവിക ജയറാമും ആണ് നയിച്ചത്. തനിക്ക് കായിക രംഗത്തോട് കൂടുതല്‍ താത്പര്യം ഉണ്ടെന്ന് മാളവിക പറഞ്ഞിരുന്നു. ഇരുവരും ഒന്നിച്ചുള്ള വീഡിയോ സമൂഹ മാദ്ധ്യമങ്ങളില്‍ തരംഗമാവുകയാണ്.