മസ്കത്ത്: ഒമാന്‍ സായുധസേനാ ദിനത്തിൻറെ ഭാഗമായി ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ ത്വാരീഖ് അല്‍ ബര്‍ക്ക കൊട്ടാരത്തില്‍ വിരുന്നൊരുക്കി.ശനിയാഴ്ച രാത്രി നടന്ന വിരുന്നില്‍ പ്രതിരോധ കാര്യ ഉപപ്രധാനമന്ത്രി, ചില മന്ത്രിമാര്‍, സുല്‍ത്താന്‍ സായുധ സേന (എസ്.എ.എഫ്), റോയല്‍ ഒമാന്‍ പൊലീസ് കമാന്‍ഡര്‍മാര്‍ മുതിര്‍ന്ന സൈനിക, സിവില്‍ ഓഫിസര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.
കോവിഡ് പശ്ചാത്തലത്തില്‍ സായുധ സേനാ ദിനത്തിന് പൊതുപരിപാടികള്‍ ഉണ്ടായിരുന്നില്ല. നേരത്തെ പ്രതിരോധ കാര്യ ഉപപ്രധാനമന്ത്രി സയ്യിദ് ഷിഹാബ് ബിന്‍ താരിഖ് അല്‍ സെയ്ദ് സുല്‍ത്താന്‍ ഹൈതം ബിന്‍ താരിക്കിന് ആശംസകള്‍ അറിയിച്ചിരുന്നു. എല്ലാവര്‍ഷവും ഡിസംബര്‍ 11ന് ആണ് സായുധ സേനാദിനം ആചരിക്കുന്നത്.