ഗോകുലം കേരള എഫ് സി റിയല്‍ കാശ്മീരിനെ ഐ എഫ് എ ഷീല്‍ഡ് സെമിഫൈനലില്‍ നേരിടും. ഇന്ന് കല്യാണി സ്റ്റേഡിയത്തിലാണ് കളി നടക്കുന്നത്.കഴിഞ്ഞ മത്സരത്തില്‍ യുണൈറ്റഡ് എസ് സിക്ക് എതിരെ 2 -0 പിന്നില്‍ നിന്ന ശേഷം തിരിച്ചടിച്ചായിരുന്നു ഗോകുലത്തിന്റെ വിജയം.
റിയല്‍ കാശ്മീര്‍ മുഹമ്മദന്‍സ് സ്പോര്‍ട്ടിങ്ങിനെ 1 -0 തോല്പിച്ചാണ് സെമിഫൈനല്‍ പ്രവേശനം നേടിയത്. കഴിഞ്ഞ വര്‍ഷത്തെ ഐ എഫ് എ ഷീല്‍ഡ് ജേതാക്കളാണ് റിയല്‍ കാശ്മീര്‍.
“റിയല്‍ കാശ്മീര്‍ വളരെ ശക്തമായ ടീമാണ്. പക്ഷെ നമ്മുടെ കളിക്കാര്‍ എല്ലാവരും വളരെ ആത്മവിശ്വാസത്തിലാണ്. കഴിഞ്ഞ വര്‍ഷം ഗോകുലത്തിനു ഗ്രൂപ്പ് സ്റ്റേജില്‍ പുറത്തു പോകേണ്ടി വന്നു. എന്നാല്‍ ഈ പ്രാവശ്യം കപ്പ് നേടുക തന്നെയാണ് ലക്ഷ്യം,” ഗോകുലം കോച്ച് വിന്‍സെന്‍സോ അന്നീസ് പറഞ്ഞു.