ഇന്ത്യയിലെ ഇലക്‌ട്രിക് സ്റ്റാര്‍ട്ട്‌അപ്പ് രംഗത്തേക്ക് കടന്നുവന്ന ഏറ്റവും പുതിയ കമ്ബനിയാണ് ബൗണ്‍സ്. ഒരു ഇന്ത്യന്‍ സ്മാര്‍ട്ട് മൊബിലിറ്റി ബ്രാന്‍ഡായി അറിയപ്പെട്ടവരാണ് ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഈ കമ്ബനി.ചുരുക്കി പറഞ്ഞാല്‍ മെട്രോ സിറ്റികളില്‍ സ്‌കൂട്ടര്‍ വാടകയ്‌ക്ക് നല്‍കുന്ന ബെംഗളൂരു ആസ്ഥാനമായുള്ള സ്റ്റാര്‍ട്ട് അപ്പാണ് ബൗണ്‍സ് എന്നു പറയാം. കൂടാതെ ഇന്ത്യയിലെ ഒരേയൊരു ഡോക്ക്ലെസ് സെല്‍ഫ് ഡ്രൈവ് സ്കൂട്ടര്‍ സേവനത്തിന്റെ ഓപ്പറേറ്റര്‍ കൂടിയാണ് ബൗണ്‍സ്.
ഇന്‍ഫിനിറ്റി ഇ1 എന്ന പേരില്‍ പുതിയൊരു ഇലക്‌ട്രിക് സ്‌കൂട്ടര്‍ പുറത്തിറക്കി ഇവി രംഗത്തേക്കയ്ക്ക് ചുവടുവെച്ചതോടെ ബ്രാന്‍ഡിനെ കൂടുതല്‍ ആളുകള്‍ അറിയാനും തുടങ്ങി. എടുത്തുമാറ്റാവുന്ന (സ്വാപ്പബിള്‍) ബാറ്ററിയാണ് സ്കൂട്ടറിന്റെ ഏറ്റവും വലിയ പ്രത്യേകത തന്നെ.ഇന്ത്യയില്‍ ബാറ്ററി സ്വാപ്പിംഗ് അടിസ്ഥാന സൗകര്യങ്ങള്‍ വിപുലീകരിക്കുന്നതിനായി നോബോർക്കർ.കോം എന്ന വെബ്സൈറ്റുമായി സഹകരിച്ചിരിക്കുകയാണ് ബൗണ്‍സ്.
ഏറ്റവും പുതിയ പങ്കാളിത്തത്തിന് കീഴില്‍ ഇന്ത്യയിലുടനീളമുള്ള ഒരു ലക്ഷത്തിലധികം നൊറെബ്രോകേർ.കോം ലൊക്കേഷനുകളിലേക്ക് പ്രവേശനം ലഭിക്കുമെന്ന് കമ്ബനി പറയുന്നു.ഒരു കിലോമീറ്ററിനുള്ളില്‍ ബാറ്ററി സ്വാപ്പിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കാനാണ് കമ്ബനി ലക്ഷ്യമിടുന്നത്. ഇന്ത്യയില്‍ ഒരു ദശലക്ഷത്തിലധികം സ്‌കൂട്ടറുകള്‍ക്കായി സ്വാപ്പിംഗ് അടിസ്ഥാന സൗകര്യം പ്രാപ്‌തമാക്കാനുള്ള തങ്ങളുടെ ദൗത്യത്തില്‍ നോബ്രോക്കര്‍ വെബ്സൈറ്റുമായി പങ്കാളിയാകുന്നതില്‍ സന്തുഷ്ടരാണെന്ന് ബൗണ്‍സിന്റെ സഹസ്ഥാപകനും സിഇഒയുമായ വിവേകാനന്ദ ഹല്ലേകെരെ പറഞ്ഞു.
ബൗണ്‍സ് ഇന്‍ഫിനിറ്റി ഇ1 ഇലക്‌ട്രിക് സ്‌കൂട്ടറിനായുള്ള പ്രീ-ബുക്കിംഗ് 499 രൂപയ്ക്ക് ആരംഭിച്ച കമ്ബനി മോഡലിനായുള്ള ഡെലിവറികള്‍ 2022 മാര്‍ച്ച് മുതല്‍ ആരംഭിക്കുമെന്നുമാണ് അറിയിച്ചിരിക്കുന്നത്. 83 എൻഎം ടോർക്യു വികസിപ്പിക്കാന്‍ ശേഷിയുള്ള ബിഎൽഡിസി മോട്ടോറാണ് ഈ ഇവി പതിപ്പില്‍ പ്രവര്‍ത്തിക്കുന്നത്.