അല്‍ഐന്‍: ദേശീയ ദിനാഘോഷ ഭാഗമായി അല്‍ഐന്‍ മലയാളി സമാജം സാംസ്കാരികോത്സവം ‘ഇമാറാത്ത് @ 50’ സംഘടിപ്പിച്ചു.ശൈഖ് ഡോ. മുഹമ്മദ് ബിന്‍ മുസലം ബിന്‍ ഹാം അല്‍ ആമിരി ഉദ്ഘാടനം ചെയ്തു. ഇന്ത്യന്‍ എംബസി സെക്കന്‍ഡ് സെക്രട്ടറി റിഷ ഒബറായി മുഖ്യാതിഥിയായി.
സാംസ്കാരിക കലാമേളയില്‍ കുഞ്ഞി നീലേശ്വരത്തിൻറെ സംവിധാനത്തില്‍ ‘ഇന്തോ അറബ് ഫെസ്റ്റ്’ അരങ്ങേറി.റസല്‍ മുഹമ്മദ് സാലിയുടെ ‘അഭിമാനകരമായ 50 വര്‍ഷങ്ങള്‍’, ലോക കേരള സഭാംഗം ഇ.കെ. സലാമിൻറെ ‘അല്‍ ഐന്‍ മലയാളി സമാജം -സേവന പാതയില്‍ 38 വര്‍ഷങ്ങള്‍’ എന്നീ ഹ്രസ്വചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചു.
ഗായിക ലേഖ അജയ് നയിച്ച ‘ബുള്ളറ്റ്സ് ദുബൈ’ ബാന്‍ഡിൻറെ ഗാനമേള നടന്നു. സമാജം ആര്‍ട്സ് സെക്രട്ടറി ഡോ.സുനീഷ് കൈമല നേതൃത്വം നല്കി. സമാജം പ്രസിഡന്റ് പി. മണികണ്ഠന് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എ.ടി. ഷാജിത് സ്വാഗതവും ട്രഷറര്‍ സലീം ബാബു നന്ദിയും പറഞ്ഞു. ലജീപ് കുമാര്‍ വിഡിയോ തയ്യാറാക്കി.