മനാമ: ബഹ്റൈന്‍ ലാല്‍ കെയേഴ്സ് നടത്തുന്ന പ്രതിമാസ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഡിസംബര്‍ മാസത്തെ സഹായം, അടിയന്തര ചികിത്സക്കുവേണ്ടി നാട്ടിലേക്കുപോകാന്‍ നിര്‍വാഹമില്ലാതെ വിഷമിച്ചു നിന്ന പ്രവാസിക്ക് വിമാനയാത്ര ടിക്കറ്റ് നല്കി.
സല്‍മാനിയ ഹോസ്പിറ്റലില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന തിരുവനന്തപുരം സ്വദേശിയായ ദിലീപിനാണ് ഈ സഹായം ആശ്വാസമായത്..മോഹന്‍ലാല്‍ ചിത്രം ‘മരക്കാര്‍ അറബിക്കടലിൻറെ സിംഹം’ ഫാന്‍സ് ഷോയിലെ ആഘോഷങ്ങള്‍ ഒഴിവാക്കിയാണ് വലിയൊരു കാരുണ്യ പ്രവർത്തനം കെയേഴ്സ് ഗ്രൂപ്പ് നൽകിയിരിക്കുന്നത്.
ലാല്‍ കെയേര്‍സ് പ്രസിഡന്റ് എഫ്.എം. ഫൈസല്‍, കോഓഡിനേറ്റര്‍ ജഗത് കൃഷ്ണകുമാറിനു ടിക്കറ്റ് കൈമാറി. സെക്രട്ടറി ഷൈജു കമ്ബ്രത്ത്, ട്രഷറര്‍ ജസ്റ്റിന് ഡേവിസ്, എക്സിക്യൂട്ടിവ് അംഗങ്ങളായ മണിക്കുട്ടന്, ഗോപേഷ് മേലൂട്, കിരീടം ഉണ്ണി, ദീപക് തണല്‍ എന്നിവര്‍ സന്നിഹിതരായിരുന്നു