ദുബായ്: ഫിഡെ ലോക ചെസ് ചാമ്പ്യൻഷിപ്പ് 2021 കിരീടം നോർവെയുടെ മാഗ്നസ് കാൾസണ്. റഷ്യയുടെ ഇയാൻ നെപോംനിയാച്ചിക്കിനെ പരാജയപ്പെടുത്തിയ കാൾസൺ കിരീടം നിലനിർത്തി.
മൂന്ന് റൗണ്ട് ശേഷിക്കെയായിരുന്നു കാൾസണിന്റെ മിന്നും ജയം. അഞ്ചാം ലോക കിരീടവും തുടർച്ചയായ നാലാം ലോക കിരീടവുമാണിത്.