തിലക് മൈതാന്‍: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ എതിരില്ലാത്ത ഒരു ഗോളിന് കീഴടക്കി ഒഡിഷ എഫ്.സി. മത്സരത്തിലുടനീളം ആധിപത്യം പുലര്‍ത്തിയിട്ടും നോര്‍ത്ത് ഈസ്റ്റിന് വിജയം നേടാനായില്ല. ഒഡിഷയ്ക്ക് വേണ്ടി ജൊനാതാസ് ക്രിസ്റ്റ്യനാണ് വിജയ ഗോള്‍ നേടിയത്.
ഈ വിജയത്തോടെ ഒഡിഷ നാല് മത്സരങ്ങളില്‍ നിന്ന് മൂന്ന് വിജയങ്ങളുമായി പോയന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്കുയര്‍ന്നു.
അഞ്ച്മത്സരങ്ങളില്‍ നിന്ന് ഒരു വിജയം മാത്രമുള്ള നോര്‍ത്ത് ഈസ്റ്റ് ഒന്‍പതാം സ്ഥാനത്താണ്.