കൊച്ചി: പ്രായപൂർത്തിയാവാത്ത പതിനാലു വയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്തു ഗർഭിണിയാക്കിയ കേസിൽ ഒന്നാം പ്രതിയുടെ ജാമ്യാപേക്ഷ എറണാകുളം പോക്സോ കോടതി തള്ളി. ഉത്തർപ്രദേശ് സ്വദേശി അശുവിന്റെ ജാമ്യാപേക്ഷയാണ് കോടതി തള്ളിയത്.
2020 കാലഘട്ടത്തിൽ ആറ് പ്രതികൾ ചേർന്ന് പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയെന്നാണ്
കേസ്. പ്രതികൾക്കെതിരെ പ്രത്യേക അന്വേഷണ സംഘമാണ് കുറ്റപത്രം സമർപ്പിച്ചത്.
കേസിന്റെ വിചാരണ അടുത്ത മാസം തുടങ്ങിയേക്കും.