കൊച്ചി: ആലുവയിൽ നിയമ വിദ്യാർഥിനി മൊഫിയ പർവീൺ ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതികൾ ജാമ്യാപേക്ഷ നൽകി. ആത്മഹത്യയുമായി ബന്ധപ്പെട്ട് പ്രതികളായ ഭർത്താവും മാതാപിതാക്കളുമാണ് ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നൽകിയത്.
ആത്മഹത്യയുമായി ബന്ധമില്ലെന്ന് പ്രതികൾ ആരോപിച്ചു. ചുമത്തിയ വകുപ്പുകൾ നിലനിൽക്കില്ലെന്നും ഹർജിയിൽ പറയുന്നു.
കഴിഞ്ഞ ദിവസം പ്രതികൾ സമർപ്പിച്ച ജാമ്യാപേക്ഷ എറണാകുളം സെഷൻസ് കോടതി തള്ളിയിരുന്നു. മൊഫിയയുടെ ഭർത്താവ് സുഹൈൽ, മാതാപിതാക്കൾ എന്നിവരുടെ ഹർജിയാണ് തള്ളിയത്.

















