ഫരിദ്കോട്ട്: ഇന്ത്യന്‍ ഷൂട്ടിങ് താരം ഖുഷ് സീറാത് കൗര്‍ സിന്ധുവിനെ ആത്മഹത്യ ചെയ്ത് നിലയില്‍ കണ്ടെത്തി. വ്യാഴാഴ്ചയായ 17കാരിയായ ഷൂട്ടറെ പഞ്ചാബിലെ ഫരീദ്കോട്ടിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
സ്വന്തം പിസ്റ്റള്‍ ഉപയോഗിച്ച് സ്വയം തലയ്ക്ക് വെടിവെച്ച് മരിക്കുകയായിരുന്നു എന്നാണ് പോലീസ് നിഗമനം. ഇക്കഴിഞ്ഞ 64ാമത് നാഷണല്‍ ഷൂട്ടിങ് ചാമ്പ്യന്‍ഷിപ്പിലെ തൻ്റെ പ്രകടനത്തില്‍ ഖുഷ് സീറാത്തിന് തൃപ്തിയുണ്ടായില്ല എന്ന് ബന്ധുക്കള്‍ പറയുന്നു.
ഈ ആഴ്ച ആദ്യമാണ് നാഷണല്‍ ഷൂട്ടിങ് ചാമ്പ്യന്‍ഷിപ്പ് നടന്നത്. ഇവിടെ ഒരു മെഡലും നേടാന്‍ സന്ധുവിന് കഴിഞ്ഞില്ല. എന്നാല്‍ നിരാശയൊന്നും സന്ധു പ്രകടിപ്പിച്ചിരുന്നില്ല എന്നാണ് താരത്തിൻ്റെ പിതാവ് പറയുന്നത്.
എന്തെങ്കിലും പ്രയാസം ഉണ്ടെന്ന് പറഞ്ഞിരുന്നെങ്കില്‍ തങ്ങള്‍ അവളെ ആശ്വസിപ്പിക്കുമായിരുന്നു എന്നും മാതാപിതാക്കള്‍ പറയുന്നു. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു.