കോട്ടയം: ശബരിമല (Sabarimala) ക്ഷേത്ര ദർശനത്തിനെത്തിയ എട്ട് വയസ്സുള്ള കൊച്ചു മാളികപ്പുറത്തെ ഹോട്ടൽ ജീവനക്കാരൻ അപമാനിക്കാൻ ശ്രമിച്ചതായി പരാതി. തമിഴ്നാട് സ്വദേശി ജയപാലനെ പൊലീസ് (police) കസ്റ്റഡിയിലെടുത്തു. സംഭവത്തെ തുടർന്ന് എരുമേലി റാന്നി റോഡിലെ താൽക്കാലിക ഹോട്ടൽ അടച്ചു.
ഇന്ന് രാവിലെയായിരുന്നു സംഭവം ഉണ്ടായത്. ഭക്ഷണം കഴിക്കാനെത്തിയ തീർത്ഥാടക സംഘത്തിലെ കൊച്ചുകുട്ടിയെ ഹോട്ടൽ ജീവനക്കാരൻ അപമാനിക്കാൻ ശ്രമിച്ചുവെന്നാണ് സംഘത്തിൻറെ പരാതി. സംഭവത്തിന് പിന്നാലെ വിവിധ ഹൈന്ദവ സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തി. ഹോട്ടൽ തുറക്കാൻ അനുവദിക്കില്ലെന്നും സംഘടന നേതാക്കളുടെ നിലപാട്. ഇതിന് പിന്നാലെയാണ് എരുമേലി റാന്നി റോഡിലെ താൽക്കാലിക ഹോട്ടൽ അടച്ചു.

















