കൊച്ചി: പി വി അൻവർ എം എൽ എയും കുടുംബവും അനധികൃതമായി കൈവശം വച്ചിരിക്കുന്ന ഭൂമി തിരിച്ചുപിടിക്കണമെന്ന ഉത്തരവിൽ എന്ത് നടപടി സ്വീകരിച്ചു എന്നറിയിക്കാൻ സർക്കാരിന് ഹൈക്കോടതി നിർദേശം. ആറുമാസത്തിനകം ഭൂമി തിരിച്ചുപിടിക്കണമെന്ന ഉത്തരവ് നടപ്പാക്കില്ലെന്ന് ആരോപിച്ചുളള കോടതിയലക്ഷ്യ ഹർജിയിലാണ് നടപടി. പരിധിയില്‍ കവിഞ്ഞ ഭൂമി കൈവശം വെച്ചതിന് പി വി അന്‍വർ എംഎല്‍എക്കെതിരേ കേസെടുക്കണമെന്ന ലാന്റ് ബോര്‍ഡ് ഉത്തരവ് മൂന്ന് വര്‍ഷമായിട്ടും നടപ്പാക്കാത്തത് ചോദ്യം ചെയ്തായിരുന്നു വിഷയം നേരത്തെ ഹൈക്കോടതിയുടെ മുന്നിൽ എത്തിയത്.
മിച്ച ഭൂമി കണ്ടുകെട്ടാൻ കഴിഞ്ഞ മാർച്ച് 24 കോടതി ഉത്തരവിട്ടുരുന്നു. ഇത് നടപ്പാകാതെ വന്നതോടെയാണ് കോടതിയലക്ഷ്യ ഹർജിയെത്തിയത്. സർക്കാർ രണ്ടാഴ്ചക്കുളളിൽ മറുപടി നൽകണമെന്നാണ് നിർദേശം.പരിധിയില്‍ കവിഞ്ഞ ഭൂമി കൈവശം വെച്ചതിന് പി വി അന്‍വർ എംഎല്‍എക്കെതിരേ കേസെടുക്കണമെന്ന ലാന്റ് ബോര്‍ഡ് ഉത്തരവ് മൂന്ന് വര്‍ഷമായിട്ടും നടപ്പാക്കാത്തത് ചോദ്യം ചെയ്തായിരുന്നു വിഷയം നേരത്തെ ഹൈക്കോടതിയുടെ മുന്നിൽ എത്തിയത്. മിച്ച ഭൂമി കണ്ടുകെട്ടാൻ കഴിഞ്ഞ മാർച്ച് 24 കോടതി ഉത്തരവിട്ടുരുന്നു. ഇത് നടപ്പാകാതെ വന്നതോടെയാണ് കോടതിയലക്ഷ്യ ഹരജിയെത്തിയത്. സർക്കാർ രണ്ടാഴ്ചക്കുളളിൽ മറുപടി നൽകണമെന്നാണ് നിർദേശം.

















