തിരുവനന്തപുരം: റീഹാബ് ഇന്ത്യ ഫൗണ്ടേഷന് ഫണ്ട് നൽകിയതുമായി ബന്ധപ്പെട്ട് പോപുലർ ഫ്രണ്ട് നേതാക്കളുടെ വീടുകളിൽ എൻഫോഴ്സ്മെൻറ് റെയ്ഡ്. മുവാറ്റുപുഴ, പെരിങ്ങത്തൂർ, പെരുമ്പടപ്പ് എന്നിവിടങ്ങളിലാണ് റെയ്ഡ് നടന്നത്. മൂവാറ്റുപുഴയിൽ സംസ്ഥാന സമിതി അംഗം എം.കെ. അഷ്റഫിന്റെ ഫ്രഷ് കോള ജങ്ഷന് സമീപത്തെ വീട്ടിൽ ബുധനാഴ്ച രാവിലെ ഒമ്പതിന് ആരംഭിച്ച പരിശോധന 12ഓടെ അവസാനിച്ചു.
മൂവാറ്റുപുഴയിലെ ബാങ്ക് ഉദ്യോഗസ്ഥയെയും സി.ആർ.പി.എഫ് ഉദ്യോഗസ്ഥരെയും കൂട്ടിയാണ് ഇ.ഡി എത്തിയത്. പാനൂർ നഗരസഭയിലെ പെരിങ്ങത്തൂരിനടുത്ത ഗുരുജി മുക്കിലെ എസ്.ഡി.പി.ഐ പ്രവർത്തകനായ ഷഫീഖ് പായേത്തിെൻറ വീട്ടിലായിരുന്നു പരിശോധന. മുംബൈയിൽനിന്നെത്തിയ പരിശോധന ഉദ്യോഗസ്ഥരോടൊപ്പം സായുധ സി.ആർ.പി.എഫ് സംഘവുമുണ്ടായിരുന്നു.

















