കോഴിക്കോട്: ദേശീയ സീനിയർ വനിത ഫുട്ബാൾ ചാമ്പ്യൻഷിപ്പിൽ മണിപ്പൂരിന് കിരീടം. പെനാൽറ്റി ഷൂട്ടൗട്ടിൽ 3-2 റെയിൽവേസിനെ തോൽപ്പിച്ചാണ് മണിപ്പൂർ കിരീടം നേടിയത്. മണിപ്പൂരിന്റെ 21ാമത്തെ കിരീടമാണിത്.
ആദ്യമായാണ് കേരളത്തിൽ ദേശീയ സീനിയർ വനിത ഫുട്ബാൾ ചാമ്പ്യൻഷിപ്പ് നടക്കുന്നത്. കോഴിക്കോടും കണ്ണൂരും മലപ്പുറത്തുമായാണ് ചാമ്പ്യൻഷിപ്പ് നടന്നിരുന്നത്.
🏆🏆 CHAMPIONS 🏆🏆
Manipur 👏👏👏#MANRWY ⚔️ #HeroSWNFC 🏆 #ShePower 👧 #IndianFootball ⚽ pic.twitter.com/iz3eisTY3U
— Indian Football Team (@IndianFootball) December 9, 2021
കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയം, ഒളിമ്പ്യൻ റഹ്മാൻ സ്റ്റേഡിയം, കൂത്തുപറമ്പ് മുൻസിപ്പൽ സ്റ്റേഡിയം, കാലിക്കറ്റ് യൂണിവേഴ്സിറ്റി ഗ്രൗണ്ട് എന്നിവിടങ്ങളിലായിരുന്നു മത്സരം.