പനാജി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ മുംബൈ സിറ്റിക്ക് വന്‍ ജയം.മികച്ച ഫോമിലുള്ള ജെംഷഡ്പൂര്‍ എഫ് സിയെ രണ്ടിനെതിരേ നാല് ഗോളുകള്‍ക്കാണ് മുംബൈ തകര്‍ത്തത്.
നിലവിലെ ചാമ്പ്യന്മാരായ മുംബൈയ്ക്ക് വേണ്ടി കാസിയോ ഗബ്രിയേല്‍, ബിപിന്‍ സിങ്, ഇഗോര്‍ അംഗൂളോ, വെഗോര്‍ കാറ്റാറ്റാവു എന്നിവര്‍ ലക്ഷ്യം കണ്ടു. ജംഷേദ്പുരിനായി കോമള്‍ തട്ടാലും എലി സാബിയയും ആശ്വാസ ഗോളുകള്‍ നേടി.
Mumbai City beat Jamshedpur in a thrilling Indian Super League match that saw six different players scoring goals. 🔵🔥 #MCFCJFC pic.twitter.com/ggNFHodJOj
— Sevens Football (@sevensftbl) December 9, 2021
ഈ വിജയത്തോടെ മുംബൈ അഞ്ച് മത്സരങ്ങളില്‍ നിന്ന് നാല് വിജയങ്ങള്‍ നേടിക്കൊണ്ട് പോയന്റ് പട്ടികയിലെ ഒന്നാം സ്ഥാനം ഊട്ടിയുറപ്പിച്ചു. തോറ്റെങ്കിലും അഞ്ച് മത്സരങ്ങളില്‍ നിന്ന് എട്ട് പോയന്റുള്ള ജംഷേദ്പുര്‍ പട്ടികയില്‍ രണ്ടാം സ്ഥാനത്ത് തുടരുന്നു.