കൊച്ചി: അടിയന്തര വായ്പാ ലൈന്‍ ഗ്യാരണ്ടി പദ്ധതിയെ (ഇസിഎല്‍ജിഎസ്) കുറിച്ചു വിലയിരുത്തല്‍ നടത്താനായി ടാന്‍സ് യൂണിയന് സിബില്‍ ഇസിഎല്‍ജിഎസ് വായ്പാ വിശകലന പഠനം നടത്തി. 2021 മാര്‍ച്ച് 31 വരെയുള്ള ഇസിഎല്‍ജിഎസ് വായ്പാ വിതരണങ്ങളെ കുറിച്ചായിരുന്നു ഇത്. ഈ പഠനത്തെ അടിസഥാനമാക്കിയുള്ള റിപ്പോര്‍ട്ട് പുറത്തിറക്കിയിട്ടുമുണ്ട്. ഇസിഎല്‍ജിഎസ് വായ്പകളെ കുറിച്ച് വായ്പകള്‍ നല്‍കുന്നതിന്റേയും വായ്പ എടുത്തവരുടെ പ്രതികരണത്തിന്റേയും അടിസ്ഥാനത്തിലാണ് ഇതു തയ്യാറാക്കിയിരിക്കുന്നത്.
പൊതുമേഖലാ ബാങ്കുകള്‍ തങ്ങളുടെ വിപുലമായ ശൃംഖലയുടേയും നേരത്തെ തുടങ്ങിയ പ്രവര്‍ത്തനത്തിന്റേയും ബലത്തില്‍ ഇസിഎല്‍ജിഎസ് കൂടുതല്‍ എംഎസ്എംഇ വായ്പാ ഉപഭോക്താക്കളിലേക്ക് എത്തിച്ചു. ഈ പദ്ധതി പ്രകാരം ആകെ ലഭിച്ച അപേക്ഷകളില്‍ 47 ശതമാനവും പൊതുമേഖലാ ബാങ്കുകള്‍ വിതരണ ചെയ്തവയായിരുന്നു. വിതരണം ചെയ്യുന്നതിന്റെ കാര്യത്തിലും 44 ശതമാനം വിഹിതത്തോടെ അവ മുന്നിട്ടു നിന്നു. പൊതു, സ്വകാര്യ ബാങ്കുകള്‍ വിവിധ സൂക്ഷ്മ, ചെറുകിട, ഇടത്തരം സ്ഥാപനങ്ങളുടെ വായ്പാ ആവശ്യങ്ങള്‍ നിറവേറ്റുന്നുണ്ടെങ്കിലും പ്രതീക്ഷിച്ചിരുന്നതു പോലെ സ്വകാര്യ മേഖലാ ബാങ്കുകള്‍ ഇസിഎല്‍ജിഎസ് പ്രകാര്യം ലഭ്യമാക്കിയ വായ്പകളുടെ ശരാശരി തുക വായ്പാ തുക പൊതുമേഖലാ ബാങ്കുകളുടേതിനേക്കാള് ഉയര്‍ന്നതായിരുന്നു.
ഇന്ത്യയുടെ സമ്പദ്ഘടനയുടെ നെടുംതൂണായ സൂക്ഷ്മ, ചെറുകിട, ഇടത്തരം സ്ഥാപനങ്ങളെ ഗണ്യമായി സഹായിക്കുന്നതില്‍ ഇസിഎല്‍ജിഎസ് മികച്ച പിന്തുണ നല്‍കിയതായി റിപ്പോര്‍ട്ടിലെ കണ്ടെത്തലുകളെ കുറിച്ചു പ്രതികരിച്ച ട്രാന്‍സ് യൂണിയന് സിബില്‍ എംഡിയും സിഇഒയുമായ രാജേഷ് കുമാര്‍ പറഞ്ഞു. ഇതു നടപ്പാക്കുന്നതില്‍ പൊതു മേഖലാ ബാങ്കുകള്‍ മുന്നിലുമായിരുന്നു. സൂക്ഷ്മ, ചെറുകിട, ഇടത്തരം വായ്പകള്‍ കൃത്യമായി സമയ ബന്ധിതമായി നടപ്പാക്കുന്നവയില് അവ വായ്പാ വിവരങ്ങള്‍ വിശകലനം ചെയ്യുകയും ഡിജിറ്റല്‍ സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തുകും ചെയ്തു. ഇത് സ്ഥായിയായ വളര്‍ച്ചയ്ക്കും ഇന്ത്യന്‍ സമ്പദ്ഘടനയുടെ തിരിച്ചു വരവിനും സഹായകമാകുകയും ചെയ്തതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഈ സ്കീമിന് കീഴില്‍ വായ്പ നേടിയ മൊത്തം വായ്പക്കാരില്‍, 58.5 ശതമാനം വളരെ ചെറിയ വിഭാഗത്തില്‍ പെട്ടവരാണ് (മൊത്തം വായ്പ 10 ലക്ഷത്തില്‍ താഴെ), കൂടാതെ 32% സൂക്ഷ്മ വിഭാഗത്തില്‍ പെടുന്നു (10 ലക്ഷത്തിനും 1 കോടിക്കും ഇടയിലുള്ള വായ്പ). മൂല്യത്തിന്റെ അടിസ്ഥാനത്തില്‍, വിതരണം ചെയ്ത തുകയുടെ 30% ആണ് വളരെ ചെറുതും സൂക്ഷ്മവുമായ വിഭാഗത്തിന്റെ വിഹിതം. കോവിഡ് 19 പ്രതിസന്ധി വളരെ ചെറുകിട-സൂക്ഷ്മ സംരംഭങ്ങളെയാണ് ഏറ്റവും കൂടുതല്‍ ബാധിച്ചത് എന്ന വസ്തുത കണക്കിലെടുക്കുമ്പോള്‍ ഇത് പ്രോത്സാഹജനകമാണ്, കൂടാതെ ഈ എംഎസ്എംഇകള്‍ക്ക് പ്രതിസന്ധിയിലൂടെ സഞ്ചരിക്കാന്‍ ആവശ്യമായ പണലഭ്യത ഇസിഎല്‍ജിഎസ് വാഗ്ദാനം ചെയ്തിട്ടുണ്ട്.