കോഴിക്കോട്: കോര്പറേഷന് പരിധിയില്‍ കോളറ സ്ഥിരീകരിച്ചു. മുപ്പത്തിയേഴുവയസുകാരനാണ് രോഗം സ്ഥിരീകരിച്ചത്. ഇദ്ദേഹം കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്. ഇദ്ദേഹത്തിന്റെ ആരോഗ്യ നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
ഇദ്ദേഹത്തിന്റെ വീട്ടിനു സമീപത്തെ കിണറുകളില്‍ നിന്നു വെള്ളത്തിന്റെ സാമ്പിള്‍ ശേഖരിച്ചിട്ടുണ്ട്. ഇയാൾ അടുത്തിടെ ചെന്നൈയില്‍ പോയിരുന്നു.
ആരോഗ്യവകുപ്പ് പ്രതിരോധ പ്രവര്‍ത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്.

















