കൊച്ചി: ഫോക്‌സ്‌വാഗണ്‍ പുതിയ എസ് യു വിഡബ്ല്യു ടിഗ്വാന്‍ ഇന്ത്യയില്‍ പുറത്തിറക്കി.31.99 ലക്ഷമാണ് (എക്സ്-ഷോറൂം) പ്രാരംഭ വില. 7-സ്പീഡ് ഡിഎസ്ജി 4 മോഷന്‍ ട്രാന്‍സ്മിഷനുമായി ഘടിപ്പിച്ച 2.0 ലിറ്റര്‍ ടിഎസ്ഐ എഞ്ചിനുള്ളതും ഫീച്ചറുകളാല്‍ സമ്പന്നവുമാണ് ടിഗ്വാന്‍. നാല് വര്‍ഷത്തെ സ്റ്റാന്‍ഡേര്‍ഡ് വാറണ്ടി, നാല് വര്‍ഷത്തെ റോഡ് സൈഡ് അസിസ്റ്റന്‍സ്, മൂന്ന് സൗജന്യ സര്‍വീസ് എന്നിവയുള്‍പ്പെടുന്ന ഫോര്‍ എവര്‍ കെയര്‍ പാക്കേജുമായാണ് പുതിയ ടിഗ്വാന്‍ വരുന്നത്. വാറണ്ടി ഏഴ് വര്‍ഷത്തേക്കും റോഡ് സൈഡ് അസിസ്റ്റന്‍സ് 10 വര്‍ഷം വരെയും എക്‌സ്റ്റന്‍ഡ് ചെയ്യാം.എല്ലാ ഫോക്‌സ്വാഗണ്‍ ഡീലര്‍ഷിപ്പുകളിലും അല്ലെങ്കില്‍ ബ്രാന്‍ഡ് വെബ്‌സൈറ്റ് വഴിയും ടിഗ്വാന്‍ ബുക്ക് ചെയ്യാം. 2022 ജനുവരി പകുതി മുതല്‍ ഡെലിവറി ആരംഭിക്കും. നൈറ്റ് ഷേഡ് ബ്ലു, പ്യുവര്‍ വൈറ്റ്, ഒറിക്സ് വൈറ്റ് വിത്ത് പേള്‍ എഫക്ട്, ഡീപ് ബ്ലാക്ക്, ഡോള്‍ഫിന്‍ ഗ്രേ, റിഫ്ളക്സ് സില്‍വര്‍, കിങ്സ് റെഡ് എന്നിങ്ങനെ ഏഴു നിറങ്ങളില്‍ ലഭ്യമാണ്.
എംക്യുബി പ്ലാറ്റ്‌ഫോമില്‍ നിര്‍മ്മിച്ച ഫോക്‌സ്‌വാഗണ്‍ ടിഗ്വാന്‍ പ്രീമിയം എസ്യുവി വിഭാഗത്തിലെ ഏറ്റവും മത്സരാധിഷ്ഠിത ഓഫറുകളില്‍ ഒന്നാണ്. ഏറ്റവും പുതിയ ടിഗ്വാനിലെ ആധുനികവും പുരോഗമനപരവുമായ ഡിസൈന്‍ ഭാഷ ഇന്ത്യയിലെ ഞങ്ങളുടെ മുന്‍നിര എസ് യു വി ഡബ്ലിയു ഉപഭോക്തൃ അടിത്തറയെ കൂടുതല്‍ വര്‍ധിപ്പിക്കുകയും ഉത്തേജിപ്പിക്കുകയും ചെയ്യുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ടെന്നു ഫോക്‌സ്‌വാഗണ്‍
പാസഞ്ചര്‍ കാര്‍സ് ഇന്ത്യയുടെ ബ്രാന്‍ഡ് ഡയറക്ടര്‍ ശ്രീ. ആശിഷ് ഗുപ്ത പറഞ്ഞു.
പ്രീമിയം ഇന്റീരിയറുകള്‍ വിപുലമായ ക്യാബിന്‍ സ്ഥലവും വഴക്കവും പ്രദാനം ചെയ്യുന്നു. മള്‍ട്ടി-ഫംഗ്ഷന്‍ ഡിസ്പ്ലേയും കസ്റ്റമൈസ് ചെയ്യാവുന്ന ഡിജിറ്റല്‍ കോക്ക്പിറ്റും എസ്‌യുവിഡബ്ല്യുവിന്റെ ഫങ്ഷണല്‍ ഡിസൈനില്‍ ചേര്‍ത്തിട്ടുണ്ട്. എല്‍ഇഡി മാട്രിക്‌സ് ഹെഡ്‌ലൈറ്റുകള്‍, ജെസ്റ്റര്‍ കണ്‍ട്രോളുള്ള 20.32 സെന്റിമീറ്റര്‍ ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഇല്യൂമിനേറ്റഡ് സ്‌കഫ് പ്ലേറ്റുകള്‍, യുഎസ്ബി സി-പോര്‍ട്ടുകള്‍, വിയന്ന ലെതര്‍ സീറ്റുകള്‍, സോഫ്റ്റ് ടച്ച് ഡാഷ്‌ബോര്‍ഡ്, 30 ഷേഡുകളുള്ള മള്‍ട്ടികളര്‍ ആംബിയന്റ് ലൈറ്റുകള്‍, ഫ്ളാറ്റ് ബോട്ടം മള്‍ട്ടി-ഫങ്ഷന്‍ സ്റ്റിയറിംഗ് വീല്‍, ടച്ച് കണ്‍ട്രോളുള്ള ത്രീ സോണ്‍ ക്ലൈമറ്റ്‌ട്രോണിക് എയര്‍ കണ്ടീഷനിംഗ് സിസ്റ്റം, പനോരമിക് സണ്‍റൂഫ്, റിവേഴ്സ് ക്യാമറ എന്നിവ പുതിയ ടിഗ്വാനില്‍ സജ്ജീകരിച്ചിട്ടുണ്ട്.
സുരക്ഷയ്ക്ക് പ്രാധാന്യം നല്‍കി ടിഗ്വാനില്‍ ആറ് എയര്‍ബാഗുകള്‍, ആന്റി-ലോക്ക് ബ്രേക്കിങ് സിസ്റ്റം (എബിഎസ്), ഇഎസ്സി, ആന്റി-സ്ലിപ്പ് റെഗുലേഷന്‍ (എഎസ്ആര്‍), ഇഡിഎല്‍, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ്, ഹില്‍ ഡിസന്റ് കണ്‍ട്രോള്‍, എഞ്ചിന്‍ ഡ്രാഗ് ടോര്‍ക്ക് കണ്‍ട്രോള്‍, ആക്റ്റീവ് ടിപിഎംഎസ്, പിന്നില്‍ 3 ഹെഡ് റെസ്റ്റുകള്‍, 3-പോയിന്റ് സീറ്റ് ബെല്‍റ്റുകള്‍, ഐ എസ് ഒ എഫ് ഐ എക്സ്, ഡ്രൈവര്‍ അലേര്‍ട്ട് സിസ്റ്റം എന്നിവയുണ്ട്. 4200-6000 ആര്‍പിഎം മുതല്‍ 190പിഎസ് പവര്‍ ഔട്ട്പുട്ടും 1500 ആര്‍പിഎം മുതല്‍ ഫ്ലാറ്റ് 410 വരെ 320 എന്‍ എമ്മിന്റെ പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 4 മോഷന്‍ സാങ്കേതികവിദ്യയുള്ള 7-സ്പീഡ് ഡിഎസ്ജി ട്രാന്‍സ്മിഷനുമായി ഘടിപ്പിച്ച 2.0 ലിറ്റര്‍ ടിഎസ്ഐ എഞ്ചിനാണ് ടിഗ്വാന്‍ വാഗ്ദാനം ചെയ്യുന്നത്.