മുംബൈ: ഉറക്കെ പാട്ടു വെച്ചതിന് ഇരുപത്തഞ്ചുകാരൻ അയല്‍വാസിയെ തല്ലിക്കൊന്നു.മാല്‍വാനി പ്രദേശത്തെ അംബുജ് വാദി പ്രദേശത്തായിരുന്നു സംഭവം.സുരേന്ദ്രകുമാര്‍ ഗുന്നാര്‍ (40 ) എന്നയാളാണ് മരിച്ചത്. പാട്ടിന്റെ ശബ്ദം കുറയ്ക്കാന്‍ ആവശ്യപ്പെട്ടെങ്കിലും അയാള്‍ അതിന് തയ്യാറായില്ല. തുടര്‍ന്ന് ഉണ്ടായ അടിപിടിയാണ് കൊലപാതകത്തിലെത്തിയത്.
തൻറെ കുടിലിന് പുറത്ത് ഇരുന്ന് ഇയാൾ പാട്ടുകേള്‍ക്കുകയായിരുന്നെന്നാണ് പൊലീസ് പറയുന്നത്.അതിനിടെ അയല്‍വാസിയായ സെയ്ഫ് അലി(25) എന്നായാള്‍ അതിന്റെ ശബ്ദം കുറയ്ക്കാന്‍ ആവശ്യപ്പെടുകയും, അതിന് സുരേന്ദ്രകുമാര്‍ തയ്യാറാവാത്തതിൽ സെയ്ഫ് അലി ഇയാളെ ക്രുരമായി മര്‍ദ്ദിക്കുകയുമായിരുന്നു.
മര്‍ദ്ദനത്തിനിടെ അയാളുടെ തല പല തവണ തറയില്‍ ഇടിക്കുകയും ചെയ്തു.തുടര്‍ന്നുണ്ടായ അമിത രക്തസ്രാവത്തെ തുടര്‍ന്ന് സുരേന്ദ്രകുമാര്‍ ബോധരഹിതനായി. ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. ഐപിസി വകുപ്പുകള്‍ അനുസരിച്ച് യുവാവിനെതിരെ കൊലപാതകം തുടങ്ങിയ വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തതായി പൊലീസ് അറിയിച്ചു.
















