അബൂദബി : യുഎഇ സ്വദേശികളും വിദേശികളും തിരിച്ചറിയൽ കാർഡ് കൂടെ കരുതണമെന്ന് അധികൃതർ. നിയമപരമായ നടപടികൾക്ക് അവലംബമാക്കുന്ന ഔദ്യോഗിക രേഖയാണ് ഐഡി കാർഡെന്നും അധികൃതർ അറിയിച്ചു.
പുറത്തിറങ്ങുമ്പോൾ നിയമ പാലകർ ആവശ്യപ്പെട്ടാൽ ഐഡി കാർഡ് കാണിക്കണം. ഇതാനായി എല്ലാ സമയത്തും കൈയ്യിൽ കാർഡുണ്ടായിരിക്കണമെന്നാണു ചട്ടം.
കാർഡ് ഭാഗികമായോ പൂർണമായോ ഉപയോഗശൂന്യമായാൽ പുതിയതിനു അപേക്ഷിക്കണം. കാർഡിലെ വിവരങ്ങൾ മായാത്ത വിധം കാർഡ് സൂക്ഷിക്കണമെന്നും അധികൃതർ വ്യക്തമാക്കി.
ഐ ഡി കാർഡ് വിവരങ്ങളിൽ മാറ്റം വന്നിട്ടുണ്ടെങ്കിൽ ഒരു മാസത്തിനകം ഔദ്യോഗിക കേന്ദ്രങ്ങളെ അറിയിച്ച് പുതിയ കാർഡ് കൈപറ്റണം .കാർഡ് നഷ്ടപ്പെട്ടാലും ഉപയോഗ ശൂന്യമായാലും ഒരാഴ്ചയ്ക്കകം ഏറ്റവും അടുത്ത ഇഐഡിഎ കാര്യാലയത്തിൽ പുതിയ കാർഡിനു അപേക്ഷിക്കണമെന്നാണു നിയമം. ഒസമ്മതപത്രം നൽകിയാണ് പുതിയ കാർഡിനു അപേക്ഷിക്കേണ്ടത്.