അബുദാബി: യുഎഇയുടെ സാംസ്കാരിക പൈതൃകം സംരക്ഷിക്കുന്നതിന്റെ ഭാഗമായുള്ള അൽസില മറൈൻ ഫെസ്റ്റിവലിന് ഇന്നു അൽദഫ്റയിലെ അൽസില ബീച്ചിൽ തുടക്കമാകും. പായ വഞ്ചി ഓടിക്കൽ, മീൻ പിടിത്തം എന്നീ ഇനങ്ങളിൽ മത്സരത്തിനു പുറമെ വിവിധ കലാസാംസ്കാരിക പരിപാടികളും ഒരുക്കിയിട്ടുണ്ട്. 3 ദിവസം നീണ്ടുനിൽക്കുന്ന ഉത്സവത്തിൽ 30 ലക്ഷം ദിർഹത്തിന്റെ സമ്മാനങ്ങളാണ് നൽുന്നത്. അബുദാബി മറൈൻ സ്പോർട്സ് ക്ലബ്ബും സാംസ്കാരിക, പൈതൃകോത്സവ സമിതിയുമാണ് പരിപാടി സംഘടിപ്പിക്കുന്നത്.
പായക്കപ്പലോടിക്കുന്നതിൽ സ്വദേശികളുടെ വൈദഗ്ധ്യം വിളിച്ചറിയിക്കുന്ന മത്സരങ്ങളാണ് മുഖ്യ ആകർഷണം. സൈക്കിൾ സവാരി, ബീച്ച് വോളിബോൾ, ക്യാരംസ് തുടങ്ങി ട്ടേറെ വിനോദങ്ങളും ഒരുക്കിയിട്ടുണ്ട്. കരകൗശല വസ്തുക്കളുടെ പ്രദർശനവും കലാസാംസ്കാരിക പരിപാടികളുമുണ്ടാകും. കോവിഡ് മാനദണ്ഡം പാലിച്ചാണ് ഉത്സവം നടക്കുക