ബെംഗളൂരു ആസ്ഥാനമായുള്ള ഇലക്‌ട്രിക് വാഹന സ്റ്റാര്‍ട്ടപ്പായ സിമ്ബിള്‍ എനര്‍ജി, ഈ വര്‍ഷം ഓഗസ്റ്റ് മാസത്തിലാണ് തങ്ങളുടെ സിമ്ബിള്‍ വണ്‍ എന്ന ഇലക്‌ട്രിക് സ്‌കൂട്ടര്‍ അവതരിപ്പിക്കുന്നത്.ഈ മോഡല്‍ വരും വര്‍ഷം മാത്രമേ വിപണിയില്‍ എത്തുകയുള്ളുവെങ്കിലും അണിയറയില്‍ ഒരുക്കങ്ങള്‍ സജീവമാണെന്ന് വേണം പറയാന്‍.
കമ്ബനിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഒന്നാം ഘട്ടത്തില്‍, 2,00,000 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള ആദ്യ പ്ലാന്റ് ശൂലഗിരി (ഹൊസൂര്‍) ന് സമീപം നിര്‍മ്മിക്കും.ഈ ആദ്യ പ്ലാന്റില്‍ സിമ്ബിള്‍ വണ്‍ ഇലക്‌ട്രിക് സ്‌കൂട്ടര്‍ നിര്‍മ്മിക്കുകയും ഡെലിവറി ആരംഭിക്കുകയും ചെയ്യും.തമിഴ്നാട് സര്‍ക്കാരുമായുള്ള കരാര്‍ വിജയകരമായി പൂര്‍ത്തിയാക്കിയ ശേഷം, സിമ്ബിള്‍ എനര്‍ജിയുടെ സ്ഥാപകനും സിഇഒയുമായ സുഹാസ് രാജ്കുമാര്‍ പറഞ്ഞത് ഇങ്ങനെ, ”തങ്ങളുടെ ദീര്‍ഘകാല ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് സുസ്ഥിരമായ ഇവി ഇക്കോസിസ്റ്റം സൃഷ്ടിക്കുന്നതില്‍ തമിഴ്നാട് തങ്ങള്‍ക്ക് ആത്മവിശ്വാസം നല്‍കി.
സിമ്ബിള്‍ എനര്‍ജി സംസ്ഥാനത്ത് ഒരു ഇവി ഇക്കോസിസ്റ്റം നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്നു, രണ്ടാമത്തെ ഫാക്ടറിയില്‍ ഭാവിയില്‍ തയ്യാറെടുക്കുന്ന ഗവേഷണ-വികസന കേന്ദ്രം, ലോകോത്തര പരിശോധനാ സൗകര്യം, വെണ്ടര്‍ പാര്‍ക്ക് എന്നിവയും ഉണ്ടായിരിക്കും. ബില്‍ഡ് ഇന്‍ ഇന്ത്യ സംരംഭത്തിന് അനുസൃതമായിട്ടാകും ഇത് ഒരുങ്ങുക.ഫാക്ടറിയടുടെ പണി പൂര്‍ത്തിയാകുമ്ബോള്‍, 600 ഏക്കറില്‍ വ്യാപിച്ചുകിടക്കുന്ന സിമ്ബിള്‍ എനര്‍ജി പ്ലാന്റ് 500 ഏക്കറില്‍ വ്യാപിച്ചുകിടക്കുന്ന ഓല ഇലക്‌ട്രിക്കിന്റെ ഫ്യൂച്ചര്‍ ഫാക്ടറിയേക്കാള്‍ വലുതായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
സിമ്ബിള്‍ വണ്‍ ഇലക്‌ട്രിക് സ്‌കൂട്ടറിനെ 1.09 ലക്ഷം രൂപ എക്സ്ഷോറൂം വിലയ്ക്കാണ് അവതരിപ്പിച്ചിരിക്കുന്നത്. ഒറ്റ വേരിയന്റിലും 4 കളര്‍ സ്‌കീമുകളിലും സ്‌കൂട്ടര്‍ ലഭ്യമാണ്. 1,947 രൂപ ടോക്കണ്‍ തുകയ്ക്ക് സ്‌കൂട്ടറിനായുള്ള ബുക്കിംഗ് ഇതിനോടകം ത്‌ന്നെ നടക്കുന്നുണ്ട്. എന്നാല്‍ ഡെലിവറികള്‍ വരും വര്‍ഷം മാത്രമേ നടക്കുകയുള്ളു.
സിമ്ബിള്‍ വണ്‍ അതിന്റെ ഷാര്‍പ്പായിട്ടുള്ള പ്രൊഫൈലും മുകളില്‍ സ്ഥാപിച്ചിരിക്കുന്ന ത്രികോണാകൃതിയിലുള്ള എല്‍ഇഡി ഡിആര്‍എല്ലുകളും മുന്‍ ആപ്രോണിന്റെ മധ്യഭാഗത്തുള്ള പ്രധാന ഹെഡ്‌ലാമ്ബുകളും കൊണ്ട് വേറിട്ടുനില്‍ക്കുന്നു. ടേണ്‍-സിഗ്‌നല്‍ ഇന്‍ഡിക്കേറ്ററുകളാല്‍ എല്‍ഇഡി ഹെഡ്‌ലാമ്ബുകളുടെ മുകള്‍ഭാഗത്ത് ഇരുവശത്തും സ്ഥാപിച്ചിരിക്കുന്നു.
4.8 kWh ലിഥിയം-അയണ്‍ ബാറ്ററിയുമായി ജോടിയാക്കിയ 4.5KW ഇലക്‌ട്രിക് മോട്ടോറാണ് സ്‌കൂട്ടറിന് കരുത്ത് പകരുന്നത്. രണ്ട് ബാറ്ററി പായ്ക്കുകള്‍ ഉറപ്പിച്ചതും ഒരു ചെയിന്‍ ഡ്രൈവ് ഉപയോഗിച്ച് പിന്‍ ചക്രങ്ങള്‍ ഉപയോഗിച്ച് നീക്കം ചെയ്യാവുന്നതുമാണ് സ്‌കൂട്ടര്‍.സിമ്ബിള്‍ ലൂപ്പ് എന്ന ഫാസ്റ്റ് ചാര്‍ജിംഗ് സാങ്കേതികവിദ്യയും കമ്ബനി വാഗ്ദാനം ചെയ്യും. 60 സെക്കന്‍ഡിനുള്ളില്‍ 2.5 കിലോമീറ്റര്‍ വരെ സഞ്ചരിക്കാനുള്ള ചാര്‍ിജിംഗ് ശേഷി സിമ്ബിള്‍ ലൂപ്പിനുണ്ട്. ഫാസ്റ്റ് ചാര്‍ജര്‍ അടുത്ത മാസങ്ങളില്‍ 300 ലധികം സ്ഥലങ്ങളില്‍ പാന്‍ ഇന്ത്യയില്‍ വിന്യസിക്കുമെന്നും നിര്‍മാതാക്കള്‍ അറിയിച്ചു. ഹോം ചാര്‍ജിംഗായി സിമ്ബിള്‍ ലൂപ്പ് കമ്ബനി വാഗ്ദാനം ചെയ്യും.