ഹോണ്ട ഉയര്‍ന്ന മത്സരമുള്ള ഇന്ത്യന്‍ വിപണിയില്‍ കടുത്ത പരീക്ഷണ ഘട്ടത്തിലൂടെയാണ് ഇപ്പോള്‍ കടന്നുപോകുന്നത്.കമ്പനി ഇതിനകം തന്നെ തങ്ങളുടെ ഗ്രേറ്റര്‍ നോയിഡയിലെ പ്ലാന്റ് അടച്ചുപൂട്ടിക്കഴിഞ്ഞു എന്നാണ് റിപ്പോര്‍ട്ടുകള്‍. തപുകര ആസ്ഥാനമായുള്ള പ്ലാന്റില്‍ മാത്രമാണ് ഹോണ്ട ഇപ്പോള്‍ വാഹനം നിര്‍മ്മിക്കുന്നത്. എന്നിരുന്നാലും, ഇന്ത്യയില്‍ ഒരു പുതിയ ഉല്‍പ്പന്ന തന്ത്രം കമ്പനി തുടങ്ങിയിട്ടുണ്ടെന്നും സമീപഭാവിയില്‍ പുതിയ ഉല്‍പ്പന്നങ്ങള്‍ ഇന്ത്യന്‍ വാഹന വിപമിയിലേക്ക് കൊണ്ടുവരുമെന്നും ഹോണ്ട വ്യക്തമാക്കിയതായി ഓട്ടോ കാര്‍ ഇന്ത്യയെ ഉദ്ദരിച്ച് ഇന്ത്യാ കാര്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
2023 ഓടെ രണ്ട് പുതിയ ഉല്‍പ്പന്നങ്ങള്‍ രാജ്യത്ത് അവതരിപ്പിക്കുമെന്ന് കമ്ബനി സ്ഥിരീകരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. 2022ല്‍ സിറ്റി സെഡാന്റെ ഹൈബ്രിഡ് പതിപ്പ് ഹോണ്ട ഇന്ത്യയില്‍ കൊണ്ടുവരും. 2022 ഏപ്രില്‍ മുതല്‍ 2023 മാര്‍ച്ച് വരെയുള്ള അടുത്ത സാമ്ബത്തിക വര്‍ഷത്തില്‍ ഇത് ഇന്ത്യന്‍ വിപണിയില്‍ എത്തും. രാജ്യത്തെ ഏറ്റവും ഇന്ധനക്ഷമതയുള്ള കാറുകളിലൊന്നായിരിക്കും ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇന്ത്യയില്‍ എത്തുന്ന പുത്തന്‍ ഹോണ്ട സിറ്റി ഹൈബ്രിഡ് മലേഷ്യന്‍, തായ്ലന്ഡ് വിപണികളില്‍ കമ്ബനി വില്‍ക്കുന്ന മോഡലിന് സമാനമായ മൈലേജ് നല്‍കുമെന്നും ഹോണ്ട ഇന്ത്യ അവകാശപ്പെടുന്നു.പെട്രോള്‍ എന്ജിന് 98 ബിഎച്ച്പി കരുത്ത് ഉല്പ്പാദിപ്പിക്കുമ്ബോള് ഇലക്ട്രിക് മോട്ടോര്‍ 109 ബിഎച്ച്പി പവറും നല്കുന്നു. വാഹനം പരമാവധി 253 എന്‍എം ടോര്‍ക്ക് വാഗ്ദാനം ചെയ്യുന്നു, ഇത് സാധാരണ സിറ്റി സെഡാനേക്കാള്‍ 0.5 സെക്കന്‍ഡ് വേഗതയുള്ളതാണ്.
സിറ്റി ഹൈബ്രിഡില്‍, ഇലക്ട്രിക് ജനറേറ്ററും ഇലക്ട്രിക് മോട്ടോറും ഒരുമിച്ച് യോജിപ്പിച്ച് എഞ്ചിന്റെ അറ്റത്ത് ഘടിപ്പിച്ചിരിക്കുന്നു. എഞ്ചിന് ജനറേറ്ററിനെ തിരിക്കുന്നു, കൂടാതെ ഇലക്ട്രിക് മോട്ടോറിനും ശക്തി നല്കുന്നു, ഇത് ചക്രങ്ങളെ കറക്കി ബൂട്ടിലെ ലിഥിയം അയണ്‍ ബാറ്ററിയിലേക്ക് വൈദ്യുതി അയയ്ക്കുന്നു.
ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളും ഇന്ത്യന്‍ വിപണിയില്‍ ഒരു പുതിയ ഇടത്തരം എസ്യുവി വികസിപ്പിക്കുന്നു. ഇന്തോനേഷ്യയില്‍ നടന്ന ജിഐഐഎഎസ് ഓട്ടോ ഷോയില്‍ അനാച്ഛാദനം ചെയ്ത RS കണ്‍സെപ്റ്റിനെ അടിസ്ഥാനമാക്കിയായിരിക്കും ഇത്.2023 ന്റെ രണ്ടാം പകുതിയില്‍ ഇത് ലോഞ്ച് ചെയ്യപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.