കൊച്ചി: നാലു വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ സഹവികാരിയായ കടമക്കുടി സ്വദേശി സിബി വർഗീസിന് എറണാകുളം പോക്സോ കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. വൈദികനുമായി അടുപ്പമുണ്ടായിരുന്ന യുവതിയുടെ മകളെയാണ് പ്രതി പീഡനത്തിനിരയാക്കിയത്.
ചൈൽഡ് ലൈനാണ് വിവരം പോലീസിൽ റിപ്പോർട്ട് ചെയ്തത്. തുടർന്ന് ഒക്ടോബർ മാസം ഇരുപതാം തീയതി പ്രതിയെ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു.
ആദ്യ ഘട്ടത്തിൽ ഒളിവിൽ കഴിഞ്ഞ പ്രതി കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയിരുന്നെങ്കിലും കേസ്സിന്റെ ഗൗരവം കണക്കിലെടുത്ത് കോടതി അത് തള്ളുകയാണ് ഉണ്ടായത്. പ്രതിക്കെതിരെ കോടതിയിൽ ക്രൈം ബ്രാഞ്ച് കഴിഞ്ഞ ദിവസം അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചിരുന്നു.