റാസൽഖൈമ : ദേശീയ ദിന അവധികളിൽ ജബൽ ജയ്സ് കയറിയത് അരലക്ഷം സന്ദർശകരെന്ന് അധികൃതർ. മലമുകളിൽ താപനില ഗണ്യമായി കുറഞ്ഞതോടെ പ്രതിദിനമാണ് ജബൽ ജയ് സിലേക്കുള്ള ജനപ്രവാഹം.
യുഎഇയിലെ ഏറ്റവും ഉയരമുള്ള മലമുകളിൽ സമയം ചെലവഴിക്കാൻ രാജ്യത്തിനകത്തും പുറത്തുമുള്ള സന്ദർശകരും വിനോദ സഞ്ചാരികളും ഒഴുകുകയാണെന്ന് പബ്ലിക് സർവീസ് ഡിപ്പാർട്ട്മെന്റ് ഡയറക്ടർ എഞ്ചി.അഹ്മദ് മുഹമ്മദ് അൽ ഹമ്മാദി പറഞ്ഞു. കാലാവസ്ഥ അനുകൂലമായതാണു സന്ദർശകരുടെ എണ്ണം കൂട്ടിയ ഘടകം. കഴിഞ്ഞ ദിവസം മലമുകളിലെ താപനില 9.9 ഡിഗ്രിയാണു ദേശീയ കാലവസ്ഥ നിരീക്ഷണ കേന്ദ്രം രേഖപ്പെടുത്തിയത്.