മക്ക: നാട്ടിൽ നിന്നു ഇനി എല്ലാവർക്കും ഉംറക്കെത്താം. ഇന്ത്യക്കാർക്ക് ഉംറക്ക് നേരിട്ട് വീസകൾ അനുവദിച്ചു തുടങ്ങി. ഫൈസർ, കോവിഷീൽഡ്, മോഡേണ എന്നീ വാക്സീനുകളുടെ രണ്ടു ഡോസോ ജോൺസൺ ആൻറ് ജോൺസണിൻറെ ഒരു ഡോസോ എടുത്തവർക്കു ക്വാറന്റീൻ ഇല്ലാതെ ഉംറക്കെത്താം.
സൗദി അംഗീകൃത വാക്സീൻ ഡോസുകൾ പൂർത്തിയാക്കാത്തവർക്കു മൂന്നു ദിവസം നിർബന്ധിത ക്വാറന്റീനുണ്ടാകും. ഇവർക്കു മദീനയിലാണു ക്വാറന്റീനുള്ള സജ്ജീകരണങ്ങൾ ഒരുക്കിയിരിക്കുന്നത്. രണ്ടാം ദിവസം നടത്തുന്ന പിസിആർ പരിശോധനാ ഫലം നെഗറ്റീവാണെങ്കിൽ മൂന്നാം ദിനം പുറത്തിറങ്ങി ഉംറ നിർവഹിക്കാം. 12 വയസ്സിനു മുകളിൽ പ്രായമായവർക്കാണു നിലവിൽ അനുമതിയുള്ളത്. കോവാക്സീൻ, സിനോഫാം, സിനോവാക് എന്നീ വാക്സീനുകൾക്കു സൗദി കഴിഞ്ഞ ദിവസം അംഗീകാരം നൽകിയിരുന്നു.