ദോഹ:ഈ വർഷം മൂന്നാം പാദത്തിൽ ഖത്തറിന്റെ ആതിഥേയ മേഖലയിൽ ഗണ്യമായ വളർച്ചയെന്ന് അധികൃതർ. ഈ വർഷം ജൂലൈ മുതൽ സെപ്റ്റംബർ വരെയുളള പ്രകടനം വിലയിരുത്തുമ്പോൾ 2020 സെപ്റ്റംബറിനെ അപേക്ഷിച്ച് ഈ വർഷം മൂന്നാം പാദത്തിൽ 4 ശതമാനമാണ് ഹോട്ടൽ താമസ വിതരണത്തിലെ വർധനയെന്ന് ഖത്തർ ടൂറിസത്തിന്റെ റിപ്പോർട്ടിൽ വിശദീകരിക്കുന്നു.
2020 മൂന്നാം പാദത്തിൽ 28,201 ഹോട്ടൽ മുറികൾ മാത്രമായിരുന്നത് ഈ വർഷം മൂന്നാം പാദം അവസാനിച്ചപ്പോൾ 29,222 മുറികളായി ഉയർന്നു. ഡീലക്സ്, സ്റ്റാൻഡേർഡ് ഹോട്ടൽ അപ്പാർട്മെന്റുകളുടെ കാര്യത്തിൽ 9 ശതമാനവും 4, 5 സ്റ്റാർ ഹോട്ടലുകളിൽ 5 ശതമാനവും വർധന പ്രകടമാക്കിയപ്പോൾ 2,3, 1 സ്റ്റാർ ഹോട്ടലുകളിൽ 12 ശതമാനത്തോളം കുറവും രേഖപ്പെടുത്തുന്നു.
കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് ഇത്തവണ ക്വാറന്റീൻ ഹോട്ടൽ മുറികൾ ഒഴികെ ഹോട്ടൽ താമസ വിതരണത്തിലും ആതിഥേയ മേഖലയിലുമുള്ള മൊത്തം ഒക്കുപൻസി നിരക്കിൽ 14 ശതമാനം വർധന. കഴിഞ്ഞ വർഷം മൂന്നാം പാദത്തിൽ 54 ശതമാനമായിരുന്ന ശരാശരി ഒക്കുപൻസി നിരക്ക് .