ഷാർജ : സ്വർണാഭരണം, മെഡിക്കൽ ഉപകരണങ്ങൾ എന്നിവയടക്കമുള്ള മേഖലകളിൽ ഇന്ത്യൻ നിക്ഷേപകർക്ക് കൂടുതൽ അവസരമൊരുങ്ങുന്നു. ഇന്ത്യയിൽ നിന്നുള്ള സംരംഭകർക്ക് ഫ്രീസോണുകളിലടക്കം വിവിധ പദ്ധതികൾ ആരംഭിക്കാൻ ഷാർജ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി (എസ്സിസിഐ) സൗകര്യമൊരുക്കും.
ഐടി, ടെക്സ്റ്റൈൽ, കെട്ടിട നിർമാണ സാമഗ്രികൾ തുടങ്ങിയവയാണ് മറ്റു മേഖലകൾ. ഇതിന്റെ ഭാഗമായി എസ് സിസിഐയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഷാർജ-ഇന്ത്യ ബിസിനസ് ഫോറത്തിൽ ഗ്ലോബൽ നെറ്റ് വർക്ക് ഇന്ത്യ ഭാരവാഹികളും കെട്ടിടനിർമാണം, ഇലക്ട്രോണിക്സ്, ഭക്ഷ്യോൽപന്നങ്ങൾ, കൃഷി, ആരോഗ്യം തുടങ്ങിയ മേഖലകളിലെ കമ്പനി പ്രതിനിധികളും പങ്കെടുത്തു.