മസ്കത്ത്: ഒമാനിൽ മലമുകളിൽ നിന്നു വീണ് ഒരാൾക്ക് ഗുരുതര പരിക്കേറ്റു. ഇബ്രി വിലായത്തിലെ മസെം പ്രദേശത്തെ മലമുകളിൽ നിന്ന് വീണ് പരിക്കേറ്റയാളെ റോയൽ ഒമാൻ പൊലീസ് എത്തി രക്ഷപ്പെടുത്തുകയായിരുന്നു. ഹെലികോപ്ടറിലെത്തിയാണ് പൊലീസ് സേന രക്ഷാപ്രവർത്തനം നടത്തിയത്. ഗുരുതരമായി പരിക്കേറ്റയാളെ ഒമാൻ ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള ഇബ്രി റഫറൻസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും റോയൽ ഒമാൻ പൊലീസിന്റെ അറിയിപ്പിൽ പറയുന്നു.