തിരുവനന്തപുരം: സർക്കാർ ഡോക്ടർമാരുടെ അനിശ്ചിതകാല നിൽപ് സമരം ഇന്നു മുതൽ. സെക്രട്ടറിയേറ്റിന് മുന്നിൽ രാവിലെ എട്ടു മുതലാണ് സമരം.ശമ്പള പരിഷ്കരണത്തിൽ വന്ന അപാകതകൾ പരിഹരിക്കണം എന്നാവശ്യപ്പെട്ടാണ് സമരം. സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടനയായ കെ.ജി.എം.ഒ.എയാണ് സമരം പ്രഖ്യാപിച്ചിട്ടുള്ളത്.
അതേസമയം സംസ്ഥാനത്തെ പി.ജി ഡോക്ടർമാരുടെ സമരം പിൻവലിച്ചു. ആരോഗ്യ മന്ത്രിയുമായി നടത്തിയ ചർച്ചയെ തുടർന്നാണ് തീരുമാനം. ജൂനിയർ ഡോക്ടർമാരുടെ ഒഴിവുകൾ നികത്താമെന്ന് ആരോഗ്യ മന്ത്രി ഉറപ്പ് നൽകിയതായി അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു. എന്നാൽ രേഖാമൂലം ഉറപ്പ് നൽകാതെ സമരം പിൻവലിക്കാൻ തയ്യാറല്ലെന്ന് ഒരു വിഭാഗം ഡോക്ടർമാർ രംഗത്തെത്തി. സമരവുമായി മുന്നോട്ട് പോകുമെന്ന് കോഴിക്കോട്, തൃശൂർ , ആലപ്പുഴ മെഡിക്കൽ കോളേജ് യൂണിറ്റുകൾ അറിയിച്ചു.

















