ന്യൂഡല്‍ഹി: ഇന്ത്യയുടെ പ്രമുഖ ഡിജിറ്റല്‍ ധനകാര്യ പ്ലാറ്റ്ഫോമായ പേടിഎമ്മിന്റെ ഉപ സ്ഥാപനമായ പേടിഎം മണി എച്ച്എന്‍ഐ നിക്ഷേപകര്‍ക്കായി പിഎംഎസ് (പോര്‍ട്ട്ഫോളിയോ മാനേജ്മെന്റ് സര്‍വീസസ്) മാര്‍ക്കറ്റ്പ്ലേസ് അവതരിപ്പിച്ചു. നൂതന പോര്‍ട്ട്ഫോളിയോ മാനേജ്മെന്റ് സര്‍വീസസ് (പിഎംഎസ്) ഉപദേശക സ്റ്റാര്‍ട്ടപ്പായ പിഎംഎസ് ബസാറുമായി സഹകരിച്ചാണ് മാര്‍ക്കറ്റ് പ്ലേസ് ആരംഭിച്ചത്. എല്ലാ പിഎംഎസ് സ്കീമുകളുടെയും സുതാര്യവും സമഗ്രവുമായ വിശകലനം വാഗ്ദാനം ചെയ്തുകൊണ്ട് പേടിഎം മണിയെ എച്ച്എന്‍ഐ നിക്ഷേപകരുടെ വിശ്വസനീയമായ പ്ലാറ്റ്ഫോമാക്കി മാറ്റി.
സെബി മാനദണ്ഡപ്രകാരം കുറഞ്ഞത് 50 ലക്ഷം രൂപ നിര്‍ബന്ധമുള്ള എച്ച്എന്‍ഐ നിക്ഷേപങ്ങള്‍ക്ക് നല്കുന്ന സേവനമാണ് പോര്‍ട്ട്ഫോളിയോ മാനേജ്മെന്റ് സര്‍വീസസ്. നിക്ഷേപ തുക വലുതായതിനാല്‍, അന്തിമ തീരുമാനം എടുക്കുന്നതിന് മുമ്പ് നിക്ഷേപകര്‍ അവരുടെ ഓപ്ഷനുകള്‍ വിശദമായി വിലയിരുത്താന്‍ താല്‍പ്പര്യപ്പെടും. വിവിധ മാനേജ്മെന്റ് കമ്പനികള്‍ക്ക് പലതരം പിഎംഎസ് സ്കീമുകളുണ്ട്. ഓരോന്നും വിശകലനം ചെയ്യാന്‍ ഏറെ സമയമെടുക്കും. പലരുടെയും പ്രകടന വിവരങ്ങള്‍ പൂര്‍ണമായി ലഭ്യമായിരിക്കില്ല എന്നതിനാല്‍ താരതമ്യം ബുദ്ധിമുട്ടാകും.
മൊത്തം ആസ്തികള്‍, ആരംഭ തീയതി, ബെഞ്ച്മാര്‍ക്ക്, ഫണ്ട് മാനേജര്‍ വിശദാംശങ്ങള്‍ എന്നിങ്ങനെ ഓരോ സ്കീമിനും പിഎംഎസ് മാര്‍ക്കറ്റ്പ്ലേസ് പ്രധാന പാരാമീറ്ററുകള്‍ വാഗ്ദാനം ചെയ്യുന്നു. ഫണ്ട് പട്ടിക വിവിധ തലങ്ങളിലെ സ്കീമുകളുടെ പ്രകടനങ്ങള്‍ കാണിക്കുന്നു. അതിനാല്‍ നിക്ഷേപകര്‍ക്ക് സ്കീമുകളെ വസ്തുനിഷ്ഠമായി താരതമ്യം ചെയ്യാം. ഇത് നിക്ഷേപം എളുപ്പവും സുതാര്യവുമാക്കുന്നു. നിക്ഷേപത്തെക്കുറിച്ചും അപകട സാധ്യതകളെക്കുറിച്ചും അറിയാന്‍ നിക്ഷേപകര്‍ക്ക് ഉപദേഷ്ടാക്കളുമായി കോള്‍ ഷെഡ്യൂളുകള്‍ ചെയ്യാം. അങ്ങനെ മാര്‍ക്കറ്റ്പ്ലേസ് സാങ്കേതിക വിദ്യ ഉപയോഗിച്ച് എല്ലാ സ്കീമുകളെക്കുറിച്ചും ഒറ്റ പ്ലാറ്റ്ഫോമില്‍ 360 ഡിഗ്രിയിലുള്ള വ്യക്തത നല്കുന്നു. വ്യക്തിഗത സ്കീമുകളെക്കുറിച്ചും മനസിലാക്കാം.
എച്ച്എന്‍ഐ നിക്ഷേപകനായി ഐപിഒകള്‍ക്ക് അപേക്ഷിക്കാനുള്ളൊരു ഫീച്ചര്‍ പേടിഎം മണി നേരത്തെ തന്നെ ഉപയോക്താക്കള്‍ക്കായി അവതരിപ്പിച്ചിരുന്നു. എച്ച്എന്‍ഐ നിക്ഷേപകരുടെ ആവശ്യങ്ങള്‍ക്ക് പരിഹാരം കണുന്നതിനുള്ള മറ്റൊരു ചുവടുവയ്പ്പാണ് പിഎംഎസ് മാര്‍ക്കറ്റ്പ്ലേസ്. ഈ നിക്ഷേപകര്‍ സാമ്പത്തിക വിപണികളില്‍ സജീവമാണ്, അവരുടെ നിക്ഷേപ തുകയുടെ വലിപ്പവും നിര്‍ണായകമാണ്. അതിനാല്‍, പിഎംഎസ് മാര്‍ക്കറ്റ്പ്ലേസിന്റെ അവതരണം ഡയറക്റ്റ് മ്യൂച്വല്‍ ഫണ്ടുകള്‍, എഫ്എന്‍ഒ, ഇക്വിറ്റി എന്നിവയുടെ നിലവിലുള്ള എച്ച്എന്‍ഐ ഉപയോക്താക്കളെ കൂടുതല്‍ ധനസമ്പാദനം നടത്താനും കൂടുതല്‍ എച്ച്എന്‍ഐ നിക്ഷേപകരെ ആകര്‍ഷിക്കാനും സഹായിക്കും, തല്‍ഫലമായി പേടിഎം മണിയുടെ വരുമാനവും വര്‍ദ്ധിക്കും.
പേടിഎം മണി സാങ്കേതികവിദ്യ ഉപയോഗിച്ച് നിക്ഷേപവും വ്യാപാരവും കൂടുതല്‍ കാര്യക്ഷമവും സുതാര്യവുമാക്കി. പിഎംഎസ് ബസാറുമായി ചേര്‍ന്ന് പിഎംഎസ് മാര്‍ക്കറ്റ്പ്ലേസ് അവതരിപ്പിച്ചുകൊണ്ട് ഇത് എച്ച്എന്‍ഐ നിക്ഷേപകരിലേക്ക് കൂടി എത്തിക്കുകയാണെന്നും ഡാറ്റയുടെയും ടെക്ക് ഉല്‍പ്പന്നങ്ങളുടെയും ലഭ്യത പിഎംഎസ് വിദഗ്ധരിലേക്ക് നേരിട്ട് എത്തിക്കുന്നുവെന്നും ഇത് വലിയ വിശ്വാസം നേടുന്നതിനും കൂടുതല്‍ അടുപ്പിക്കുന്നതിനും പേടിഎം മണിയെ ഇന്ത്യയിലെ ഏറ്റവും പ്രിയപ്പെട്ട വെല്‍ത്ത് മാനേജ്മെന്റ് പ്ലാറ്റ്ഫോമാക്കുന്നുവെന്നും പേടിഎം മണി സിഇഒ വരുണ്‍ ശ്രീധര്‍ പറഞ്ഞു.
തന്ത്രപരമായ ഈ സഹകരണം ഇന്ത്യയിലെ പിഎംഎസ് നിക്ഷേപങ്ങള്‍ക്ക് വലിയ കുതിപ്പു നല്‍കുമെന്നും പേടിഎം മണിയുടെ വ്യാപ്തിയും പിഎംഎസ് ബസാറിന്റെ വിതരണ ശക്തിയും ചേരുമ്പോള്‍ പിഎംഎസ് സ്പെയ്സില്‍ പുതിയൊരു പ്രഭാതത്തിനു തുടക്കമാകുമെന്നും വിതരണത്തിനുപുറമെ, പിഎംഎസ് ബസാറിന്റെ അവാര്‍ഡ് നേടിയ ഉള്ളടക്കം നിക്ഷേപകരെ പരിപോഷിപ്പിക്കുന്നതിനും പ്രവര്‍ത്തനക്ഷമമായ പുതിയ സ്ഥിതി വിവര കണക്കുകള്‍ നല്‍കുന്നതിനും സഹായിക്കുകയും വ്യവസായ വളര്‍ച്ച വര്‍ധിപ്പിക്കുമെന്നും പിഎംഎസ് ബസാര്‍ സ്ഥാപകനും ഡയറക്ടറുമായ ആര്.പല്ലവരാജന് പറഞ്ഞു.