കൊച്ചി: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ മോൻസന്റെ മാനേജറായ ജോഷി എറണാകുളം പോക്സോ കോടതി മുമ്പാകെ ജാമ്യാപേക്ഷ സമർപ്പിച്ചു. കഴിഞ്ഞമാസം ജോഷി സമർപ്പിച്ച ആദ്യത്തെ ജാമ്യാപേക്ഷ അന്വേഷണം പ്രാഥമികഘട്ടത്തിലാണെന്ന് ചൂണ്ടിക്കാട്ടി കോടതി തള്ളിയിരുന്നു.
2019 ൽ പെൺകുട്ടിയെ മോൻസന്റെ വീട്ടിൽ വച്ച് മോൻ സന്റെ മാനേജറായ ജോഷി പീഡിപ്പിച്ചെന്നാണ് കേസ്സ്.
ക്രൈംബ്രാഞ്ച് പ്രത്യേക സംഘമാണ് മോൻ സനും ജോഷിക്കും എതിരെയുള്ള കേസ് അന്വേഷിക്കുന്നത്.