ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ഇലക്ട്രിക് ബൈക്ക് .ദില്ലി ആസ്ഥാനമായുള്ള ഇവി നിര്‍മ്മാതാക്കളായ കൊമാകി ഇലക്ട്രിക് വെഹിക്കിള്‍സിന് നല്ല പ്രതികരണമാണ് ലഭിക്കുന്നത്.ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക് ക്രൂയിസറായ കൊമാകി റേഞ്ചര്‍ അവതരിപ്പിക്കാന്‍ പദ്ധതിയിടുകയാണ് കമ്ബനി.
ഇലക്ട്രിക് ക്രൂയിസറിനെ കമ്ബനി ഔദ്യോഗികമായി അവതരിപ്പിച്ചതായും കൊമാകി റേഞ്ചര്‍ ഇലക്ട്രിക് ക്രൂയിസര്‍ 2022 ജനുവരിയില്‍ അരങ്ങേറ്റം കുറിക്കുമെന്നും ഇന്ത്യാ കാര്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.വാഹനത്തിന്റെ അവതരണം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തിയിരിക്കുകയാണ് ഇപ്പോള്‍ കമ്ബനി. ഈ വാഹനം ഒറ്റ ചാര്‍ജില്‍ 250 കിലോമീറ്റര്‍ റേഞ്ച് വാഗ്ദാനം ചെയ്യുമെന്ന് കമ്ബനി അവകാശപ്പെടുന്നു.
റേഞ്ചര്‍ ഇലക്ട്രിക് ക്രൂയിസര്‍ രൂപകല്‍പ്പന ചെയ്യുന്നതിനായി 1 മില്യണ്‍ യുഎസ് ഡോളറിലധികം നിക്ഷേപിച്ചതായും കമ്ബനി പറയുന്നു. ഇത് ഏകദേശം 7.5 കോടി രൂപയോളം വരും. ഇന്ത്യയിലെ ഇലക്ട്രിക് ഇരുചക്രവാഹനത്തിലെ ഏറ്റവും വലിയ ബാറ്ററി പായ്ക്കായ 4kW ബാറ്ററി പായ്ക്കോട് കൂടിയാണ് പുതിയ മോട്ടോര്‍സൈക്കിള്‍ വരുന്നത്. ഈ ബാറ്ററി പാക്ക് ക്രൂയിസറിന് 250 കിലോമീറ്റര്‍ റേഞ്ച് നേടാന്‍ സഹായിക്കും.
5000-വാട്ട് മോട്ടോറാണ് കൊമാകി റേഞ്ചറിന്റെ ഹൃദയം. ഇത് വൈവിധ്യമാര്‍ന്ന ഭൂപ്രദേശങ്ങളെ കീഴടക്കാന്‍ പ്രാപ്തമാക്കുമെന്ന് അവകാശപ്പെടുന്നു. ക്രൂയിസ് കണ്ട്രോള്, റിപ്പയര്‍ സ്വിച്ച്, റിവേഴ്സ് സ്വിച്ച്, അഡ്വാന്‍സ്ഡ് ബ്രേക്കിംഗ് സിസ്റ്റം, ബ്ലൂടൂത്ത് കണക്റ്റിവിറ്റി സിസ്റ്റം തുടങ്ങിയ ഫീച്ചറുകളോടെയാണ് ഇലക്ട്രിക് ക്രൂയിസര്‍ എത്തുന്നത്.
ഇന്ത്യന്‍ വിപണിയിലെ ആദ്യത്തെ ഇലക്ട്രിക് ക്രൂയിസര്‍ മോട്ടോര്‍സൈക്കിളായിരിക്കും ഇതെന്നു കമ്ബനി പറയുന്നു. ജനങ്ങളിലേക്കെത്താന്‍ ബൈക്കിന് താങ്ങാനാവുന്ന ഒരു ടാഗ് കമ്ബനി വാഗ്ദാനം ചെയ്യുന്നു. നിലവില്‍ ഇന്ത്യന്‍ നിരത്തുകളില്‍ ഇലക്ട്രിക് ക്രൂയിസര്‍ ഒന്നും ഇല്ല. ആ മുന്നണിയില്‍, ഇത് ആദ്യമായിരിക്കും. കൊമാകി പ്രീമിയം ഫീച്ചറുകള്‍ വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും, നിര്‍മാതാവ് താങ്ങാനാവുന്ന വിലയ്ക്ക് മോഡലിനെ നിരത്തിലെത്തിക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്.
കൊമാകി നിലവില്‍ രാജ്യത്ത് ഇലക്ട്രിക് സ്കൂട്ടറുകളും മോട്ടോര്‍സൈക്കിളുകളും വാഗ്ദാനം ചെയ്യുന്നു. ഇന്ത്യന്‍ വിപണിയില്‍ കൊമാകി ഇതിനകം നാല് ഇലക്ട്രിക് ബൈക്കുകള്‍ വാഗ്ദാനം ചെയ്യുന്നു, ഈ ഉല്‍പ്പന്നങ്ങള്‍ 30,000 മുതല്‍ ഒരു ലക്ഷം രൂപ വരെ വിലയില്‍ ലഭ്യമാണ്.
വെനീസ് എന്നാണ് ഈ പുതിയ സ്കൂട്ടറിന്റെ പേര്. 10 പെപ്പി നിറങ്ങളില്‍ പുതിയ വെനീസ് അവതരിപ്പിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.റീജനറേറ്റീവ് ബ്രേക്കിംഗ്, റിപ്പയര്‍ സ്വിച്ച്, മൊബൈല്‍ കണക്റ്റിവിറ്റി തുടങ്ങിയ നിരവധി ഫീച്ചറുകളോടെയാണ് കൊമാകി വെനീസ് ഇലക്ട്രിക് സ്കൂട്ടര്‍ ലഭ്യമാക്കുന്നത്. വരാനിരിക്കുന്ന അതിവേഗ ഇവി വലിയ ഇരിപ്പിടവും അധിക സ്റ്റോറേജ് ബോക്സ് സൗകര്യവും നല്‍കുമെന്ന് കൊമാക്കി അവകാശപ്പെട്ടിരുന്നു.