ജീപ്പ് കോമ്പസ് സ്വന്തമാക്കി:ഹരീഷ് കണാരൻ

കോമഡി കഥാപാത്രത്തിലൂടെ മലയാളികളുടെ മനസ്സിലേക്ക് ചേക്കേറിയ പ്രിയ നടനാണ് ഹരീഷ് കണാരന്‍. വളരെ കുറച്ച്‌ കോമഡി കഥാപാത്രത്തിലൂടെ വളരെ വേഗം തന്നെ ഹരീഷ് മലയാളികളുടെ ഇഷ്ടതാരമായി മാറുകയും ചെയതു.പുതിയൊരു വാഹനം സ്വന്തമാക്കിയ വിവരം താരം തന്നെ സോഷ്യൽ മീഡിയയിൽ അറിയിച്ചിരിക്കുകയാണ്. നാളുകള്‍ക്ക് ശേഷമാണ് താരം വീണ്ടും വാര്‍ത്തകളില്‍ ഇടംപിടിച്ചിരിക്കുന്നത്.

അമേരിക്കന്‍ വാഹന നിര്‍മാതാക്കളായ ജീപ്പില്‍ നിന്നുള്ള കോമ്ബസ് എന്ന മോഡലാണ് ഹരീഷ് സ്വന്തമാക്കിയത്.പുതിയ കാര്‍ വാങ്ങി. കുടുംബത്തിലേക്ക് പുതിയ ഒരു ആള് കൂടിയെത്തി. ഇക്കാര്യം നിങ്ങളോട് സന്തോഷപൂര്‍വം പങ്കുവെയ്ക്കുന്നു. ജീപ്പ് ടീമിന് നന്ദി.’ – ജീപ്പ് ലൈഫ്, ന്യൂകാര്‍ എന്നീ ഹാഷ് ടാഗുകളോടെയാണ് ഹരീഷ് കണാരന്‍ കുറിപ്പും ചിത്രങ്ങളും പങ്കു വെച്ചിരിക്കുന്നതിരിക്കുന്നത്.

ഇതിന് മുമ്ബും താരത്തിന് ജീപ്പ് കോമ്ബസ് സ്വന്തമായി ഉണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ രണ്ടാമതും കോമ്ബസ് തന്നെ ഹരീഷ് സ്വന്തമാക്കിയത്. ആദ്യത്തെ ജീപ്പ് കോമ്ബസ് 2018-ലായിരുന്നു ഹരീഷ് സ്വന്തമാക്കിയത്. ജീപ്പ് കോമ്ബസിന്റെ സുരക്ഷയും സൗകര്യങ്ങളുമാണ് ഈ വാഹനത്തിലേക്ക് കൊണ്ടെത്തിച്ചതെന്നും അതുകൊണ്ടാണ് രണ്ടാമതും ഈ വാഹനം തന്നെ തെരഞ്ഞെടുത്തതെന്നും ഹരീഷ് കണാരന്‍ വ്യക്തമാക്കി.

കോംപസിന്റെ ഏറ്റവും ഉയര്‍ന്ന വേരിയന്റായ S ആണ് താരം സ്വന്തമാക്കിയിരിക്കുന്നത്. ഏകദേശം 36 ലക്ഷം രൂപയോളമാണ് ഈ വേരിയന്റിന്റെ ഓണ്‍റോഡ് വിലയും. ഈ വര്‍ഷത്തിന്റെ തുടക്കത്തിലാണ് അടിമുടി മാറ്റങ്ങളുമായി കോമ്ബസിന്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ കമ്ബനി അവതരിപ്പിക്കുന്നത്.പുതിയ പ്രീമിയം മിഡ്-സൈസ് എസ്‌യുവി അകത്തും പുറത്തും നിരവധി സവിശേഷതകളും അപ്ഡേറ്റുകളുമായാണ് വരുന്നത്. പുതിയ കോമ്ബസ് ഫെയ്‌സ്‌ലിഫ്റ്റിന് 4 വേരിയന്റുകളാണ് ജീപ്പ് വാഗ്ദാനം ചെയ്യുന്നത്: സ്പോര്‍ട്ട്, ലോഞ്ചിറ്റിയൂഡ്, ലിമിറ്റഡ് & മോഡല്‍ S.

2021 കോമ്ബസ് എസ്‌യുവിയിലെ ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളില്‍ ആറ് സ്പീഡ് മാനുവല്‍, ഏഴ് സ്പീഡ് DCT, ഒമ്ബത് സ്പീഡ് ഓട്ടോമാറ്റിക് ചോയ്‌സ് എന്നിവ ഉള്‍പ്പെടുന്നു. എല്ലാ ട്രിമുകളും സ്റ്റാന്‍ഡേര്‍ഡായി ഫ്രണ്ട്-വീല്‍ ഡ്രൈവ് സിസ്റ്റത്തോടുകൂടിയാണ് വരുന്നത്.