ഇന്ത്യയിലെ മാക്‌സി സ്‌കൂട്ടര്‍ നിരയിലേക്ക് ജാപ്പനീസ് ഇരുചക്ര വാഹന നിര്‍മാതാക്കളായ യമഹ അടുത്തിടെ പുറത്തിറക്കിയ പ്രീമിയം മോഡലാണ് എയ്റോക്‌സ് 155. വിപണിയില്‍ അവതരിപ്പിച്ചതു മുതല്‍ യുവ ഉപഭോക്താക്കള്‍ക്കിടയില്‍ ഏറെ സ്വീകാര്യത നേടിയെടുക്കാനും മോഡലിന് സാധിച്ചിട്ടുണ്ട്.ഇതിന് 1.30 ലക്ഷം രൂപ വിലയുള്ള മോണ്‍സ്റ്റര്‍ എനര്‍ജി എഡിഷനും യമഹ മോട്ടോജിപി എഡിഷനും കമ്ബനി വില്‍പ്പനയ്ക്ക് എത്തിച്ചിരുന്നു. ഇതിനു പുറമെയാണ് വൈറ്റ് ആക്സന്റോടുകൂടിയ മെറ്റാലിക് ബ്ലാക്ക് കളര്‍ ഓപ്ഷനെയും യമഹ ഇപ്പോള്‍ അവതരിപ്പിച്ചിരിക്കുന്നത്.
ഈ വിജയം കൂടുതല്‍ ആഘോഷമാക്കുവാനായി R15 അടിസ്ഥാനമാക്കിയുള്ള സ്പോര്‍ട്ടി മാക്‌സി സ്‌കൂട്ടറിന് പുതിയ കളര്‍ ഓപ്ഷന്‍ കൂടി അവതരിപ്പിച്ചിരിക്കുകയാണ് യമഹ. ലോഞ്ച് ചെയ്‌ത സമയത്ത് റേസിംഗ് ബ്ലൂ, ഗ്രേ വെര്‍മില്യണ്‍ എന്നീ രണ്ട് കളര്‍ ഓപ്ഷനുകളിലാണ് എയ്റോക്‌സ് 155 അവതരിപ്പിച്ചത്.R15 സ്‌പോര്‍ട്‌സ് ബൈക്കിന്റെ അതേ സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കി പുതിയ എയ്‌റോക്‌സ് 155, വിവിഎ സാങ്കേതികവിദ്യയില്‍ വരുന്ന R15 സ്പോര്‍ട്‌സ് ബൈക്കിന്റെ അതേ എഞ്ചിനും പ്ലാറ്റ്‌ഫോമുമാണ് ഉള്‍ക്കൊള്ളുന്നതും.
പുതിയ എയറോക്‌സ് 155 എല്ലാ യമഹ ബ്ലൂ സ്ക്വയര്‍ ഡീലര്‍ഷിപ്പുകളിലാണ് ലഭ്യമാവുക. മൊത്തത്തിലുള്ള രൂപകല്‍പ്പനയെ സംബന്ധിച്ചിടത്തോളം പുതിയ യമഹ എയ്‌റോക്‌സ് 155 “ഹാര്‍ട്ട്-ഷേക്കിംഗ് സ്പീഡ്‌സ്റ്റര്‍” എന്ന ഡിസൈന്‍ ആശയത്തിന് കീഴില്‍ പ്രൗഡ് ബോഡി സൈസ്, അത്‌ലറ്റിക് പ്രൊപ്പോര്‍ഷന്‍സ്, ‘X’ സെന്റര്‍ മോട്ടിഫ് എന്നിങ്ങനെ മൂന്ന് ഫോക്കസ് പോയിന്റുകളോടെയാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.