ബാംബോലിം: ഐ.എസ്.എലില്‍ എ.ടി.കെ മോഹന്‍ ബഗാനെ ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്ക് തകര്‍ത്ത് ജംഷേദ്പുര്‍ എഫ്.സി. ജംഷേദ്പുരിനായി സെയ്മിന് ലെന് ദുംഗലും അലക്സ് ലിമയും ഗോള്‍ നേടി.
മോഹന്‍ ബഗാന് വേണ്ടി പ്രീതം കോട്ടാലാണ് ആശ്വാസ ഗോള്‍ നേടിയത്. ഈ വിജയത്തോടെ ജംഷേദ്പുര്‍ പോയന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്ക് കയറി.
നാല് മത്സരങ്ങളില്‍ നിന്ന് എട്ട് പോയന്റാണ് ജംഷേദ്പുരിനുള്ളത്. മോഹന്‍ ബഗാന് ഇത്രയും മത്സരങ്ങളില്‍ നിന്ന് ആറ് പോയന്റാണുള്ളത്.