കൊച്ചി: ആഗോള ട്രാവല്‍, ഹോസ്പിറ്റാലിറ്റി രംഗത്തെ മുന്‍നിര സാസ് (സോഫ്റ്റ് വെയര്‍ ആസ് എ സര്‍വീസ്) കമ്പനിയായ റേറ്റ്ഗെയിന്‍ ട്രാവല്‍ ടെക്നോളജീസിന്റെ പ്രാഥമിക ഓഹരി വില്പന (ഐപിഒ) ഡിസംബര്‍ 7 മുതല്‍ 9 വരെ നടക്കും. 375 കോടി രൂപയുടെ പുതിയ ഇക്വിറ്റി ഓഹരികളും നിലവിലുള്ള ഓഹരി ഉടമകളുടെയും പ്രെമോട്ടര്മാരുടെയും 2,26,05,530 ഇക്വിറ്റി ഓഹരികളും ഉള്‍പ്പെടുന്നതാണ് ഐപിഒ.
ഒരു രൂപ മുഖവിലയുള്ള ഓഹരി ഒന്നിന് 405 – 425 രൂപയാണ് പ്രൈസ് ബാന്‍ഡ് നിശ്ചയിച്ചിരിക്കുന്നത്. കുറഞ്ഞത് 35 ഓഹരികള്‍ക്കും തുടര്‍ന്ന് 35ന്റെ ഗുണിതങ്ങള്‍ക്കും അപേക്ഷിക്കാം. 5 കോടി രൂപയുടെ ഓഹരികള്‍ യോഗ്യരായ ജീവനക്കാര്‍ക്കായി നീക്കി വെച്ചിട്ടുണ്ട്. ഓഹരികള്‍ എന്‍എസ്ഇയിലും ബിഎസ്ഇയിലും ലിസ്റ്റ് ചെയ്യും.