കൊച്ചി: പ്രായപൂർത്തിയാവാത്ത 17 വയസ്സുള്ള പെൺകുട്ടിയെ ബലാൽസംഗം ചെയ്തതിന് രണ്ടാനച്ഛനായ പ്രതിക്ക് പത്ത് വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും. 2018 ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്.
പെൺകുട്ടിയെ ഭീഷണിപ്പെടുത്തി സ്വന്തം വാഹനത്തിൽ കയറ്റിക്കൊണ്ട് പോയി വീടിനടുത്തുള്ള ആളൊഴിഞ്ഞ പറമ്പ് എത്തിയപ്പോൾ വാഹനത്തിൽ നിന്ന് വലിച്ചിഴച്ച് പറമ്പിലേക്ക് കൊണ്ട് പോയി ശാരീരികമായി ഉപദ്രവിക്കുകയും അതിനുശേഷം അതിക്രൂരമായി പെൺകുട്ടിയെ ബലാത്സംഗം ചെയ്യുകയായിരുന്നു.
വിചാരണവേളയിൽ പെൺകുട്ടിയുടെ അമ്മ പ്രതിക്ക് അനുകൂലമായി കോടതിയിൽ സാക്ഷി പറഞ്ഞെങ്കിലും അതൊന്നും കോടതി പരിഗണിച്ചില്ല. പെൺകുട്ടിയുടെ അച്ഛൻ മരിച്ചതിന് ശേഷം പെൺകൂട്ടിയുടെ അമ്മ പ്രതിയെ വിവാഹം കഴിക്കുകയായിരുന്നു.
കാലടി പോലീസ് ഇൻസ്പെക്ടറായിരുന്ന സജി മാർക്കോസാണ് അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം നൽകിയത്.
എറണാകുളം പോക്സോ കോടതി ജഡ്ജി കെ സോമനാണ് ശിക്ഷ വിധിച്ചത്.
പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ പ്രോസിക്യൂട്ടർ പി എ ബിന്ദു ഹാജരായി.