അബുദാബി: യുഎഇയിലെ (UAE)മരുഭൂമിയില്‍ കാര്‍ മറിഞ്ഞുണ്ടായ അപകടത്തില്‍(accident) ഗുരുതര പരിക്കേറ്റ വിദേശ വനിതയെ രക്ഷപ്പെടുത്തി. അല്‍ ഐന്‍ മരുഭൂമിയില്‍ അപകടത്തില്‍പ്പെട്ട ഇറാന് സ്വദേശിയെയാണ് നാഷണല്‍ സെര്‍ച്ച് ആന്‍ഡ് റെസ്ക്യൂ സെന്റര്‍ രക്ഷപ്പെടുത്തിയത്.
അബുദാബി പൊലീസുമായി സഹകരിച്ച് നടത്തിയ തെരച്ചിലിലാണ് 28കാരിയായ യുവതിയെ കണ്ടെത്തി രക്ഷപ്പെടുത്തിയത്. നാഷണല്‍ സെര്‍ച്ച് ആന്‍ഡ് റെസ്ക്യൂ സെന്റര്‍ എയര്‍ക്രാഫ്റ്റ് ഉപയോഗിച്ച് രക്ഷപ്പെടുത്തിയ യുവതിയെ അല്‍ ഐനിലെ തവാം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.