മനാമ: ബഹ്റൈനിൽ (Bahrain) ആശ്വാസം പകർന്ന് കൊവിഡ് ബാധിതരുടെ എണ്ണം വീണ്ടും കുറയുന്നു. 28 പേർക്കാണ് ഞായറാഴ്ച കൊവിഡ്(covid 19) സ്ഥിരീകരിച്ചത്. 27 പേർ കൂടി ഇന്നലെ രോഗമുക്തരായി.
പുതിയതായി കൊവിഡ് സ്ഥിരീകരിച്ചവരിൽ നാലുപേർ പ്രവാസി തൊഴിലാളികളാണ്. ആകെ 277,831 പേർക്കാണ് ബഹ്റൈനിൽ കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇതിൽ 276,123 പേർ രോഗമുക്തരായി. ആകെ 7,495,132 കൊവിഡ് പരിശോധനകളാണ് രാജ്യത്ത് ഇതുവരെ നടത്തിയിട്ടുള്ളത്. നിലവിൽ 314 കൊവിഡ് രോഗികളാണ് രാജ്യത്തുള്ളത്. ഇതിൽ അഞ്ച് പേർ ചികിത്സയിലാണ്.