അബുദാബി: റഫാല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങാന്‍ ഫ്രാന്‍സുമായി കരാര്‍ ഒപ്പുവെച്ച് യുഎഇ. 80 വിമാനങ്ങളാണ് വാങ്ങാന്‍ ഒരുങ്ങുന്നത്. കരാര്‍ ഒപ്പുവെച്ച വിവരം യുഎഇ പ്രതിരോധ മന്ത്രാലയമാണ് അറിയിച്ചത്.
നിലവിലുള്ള മിറാഷ് വിമാനങ്ങള്‍ക്ക് പകരം യുഎഇ വ്യോമസേനയുടെ ഭാഗമാക്കി മാറ്റാനാണ് റഫാല്‍ വാങ്ങുന്നത്. സേനാ അംഗങ്ങളുടെ പരിശീലനം ഉള്‍പ്പെടെയുള്ളവയും കരാറിന്റെ ഭാഗമാണ്.
പുതിയ സാധ്യതകള്‍ക്കായി അന്താരാഷ്ട്ര വിപണിയെ യുഎഇ സൂക്ഷ്മമായി വിശകലനം ചെയ്യുകയായിരുന്നുവെന്ന് യുഎഇ എയര്‍ഫോഴ്സ് ആന്റ് എയര്‍ ഡിഫന്‍സ് കമാണ്ടര്‍ മേജര്‍ ജനറല്‍ ഇബ്രാഹീം നാസര്‍ അല്‍ അലാവി പറഞ്ഞു. ഫ്രാന്‍സുമായി നടത്തിയ ചര്‍ച്ചകള്‍ക്കൊടുവില്‍ യുഎഇയുടെ സുരക്ഷയ്ക്കും പ്രതിരോധത്തിനും ഏറ്റവും അനിയോജ്യമായ റഫാല്‍ വിമാനങ്ങള്‍ വാങ്ങാനായി കരാറിലെത്തുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.