അബുദാബി: യുഎഇയിലെ സ്കൂളുകള്‍ 9ന് അടയ്ക്കും. ശൈത്യകാല അവധിക്കായാണ് സ്കൂളുകള്‍ അടയ്ക്കുന്നത്.രണ്ടാം ടേം പരീക്ഷയും ഫലപ്രഖ്യാപനവും നടത്തിയ ശേഷമാണ് ഇന്ത്യന്‍ സ്കൂളുകള്‍ അടയ്ക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി.
ക്രിസ്മസ്, പുതുവര്‍ഷ ആഘോഷങ്ങള്‍ക്ക് ശേഷമായിരിക്കും ഇനി സ്കൂളുകള്‍ തുറക്കുന്നത്. ജനുവരി 2 ന് വീണ്ടും സ്കൂള്‍ തുറക്കുന്നതാണ്.അതേസമയം പുതുവര്‍ഷം മുതല്‍ അബുദാബിയില്‍ എല്ലാ വിദ്യാര്‍ഥികളും സ്കൂളില്‍ നേരിട്ട് എത്തുമെന്ന് അധികൃതര്‍ വ്യക്തമാക്കി. വിദ്യാര്‍ഥികളെ സ്വീകരിക്കാനുള്ള തയാറെടുപ്പുകള്‍ നടത്തുകയാണ് സ്കൂള്‍ അധികൃതര്‍. സ്കൂളുകള്‍ അടയ്ക്കുന്നതോടെ നാട്ടിലേക്ക് പോകാനാണ് പ്രവാസികള്‍ പദ്ധതിയിടുന്നത്.
കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ വ്യാപനത്തിന്റെ ആശങ്ക നിലനില്‍ക്കുന്നുണ്ടെങ്കിലും പലരും നാട്ടിലേക്ക് പോകാനുള്ള തയ്യാറെടുപ്പുകള്‍ നടത്തുന്നുണ്ട്.