കോട്ടയം: കുമ്മണ്ണൂരില്‍ 11-വയസ്സുകാരനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കുമ്മണ്ണൂര്‍ പാറയ്ക്കാട്ട് വീട്ടില്‍ സിയോണ്‍ രാജുവിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
മുറിയിലെ ജനല്‍ കമ്ബിനിയില്‍ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. അതേസമയം, ഗെയിം കളിക്കാന്‍ മൊബൈല്‍ നല്‍കാത്തതിനെ തുടര്‍ന്ന് കുട്ടി മുറിയില്‍ കയറി വാതിലടക്കുകയായിരുന്നു. പിന്നീട് വാതില്‍ തുറന്നപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയതെന്നാണ് വീട്ടുകാര്‍ പറയുന്നത്.
ഏറെനേരം ഗെയിം കളിച്ചതിനെ തുടര്‍ന്നാണ് കുട്ടിയുടെ കയ്യില്‍ നിന്നും ഫോണ്‍ വാങ്ങി വെച്ചത്. ഇതില്‍ പ്രകോപിതനായ കുട്ടി മുറിയില്‍ കയറി വാതിലടക്കുകയായിരുന്നു. പുറത്തേക്ക് കാണാതായതോടെ മുറിയില്‍ നോക്കിയപ്പോഴാണ് സിയോണിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.