ബിഹാറില്‍ കോളജിലെ ഒഴിഞ്ഞ ക്ലാസ് മുറിയില്‍ പെണ്‍കുട്ടിയെ ബലാത്സംഗത്തിനിരയാക്കിയ സംഭവത്തില്‍ പ്രതി അറസ്റ്റില്‍ .ജല്പായ് ഗുഡി കൂച്ച് തുഫംഗഞ്ചിലെ ബംഗാള്‍ കോളജിലാണ് സംഭവം. രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയാണ് ബലാത്സംഗത്തിനിരയായത് . പരാതിയെ തുടര്‍ന്ന് ശനിയാഴ്ച വൈകുന്നേരം പ്രതിയെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.
നവംബര്‍ 30ന് കോളജ് പരിസരത്ത് കടന്ന ഒരാള്‍ തന്നെ ബലമായി ഒഴിഞ്ഞ മുറിയിലേക്ക് എടുത്തു കൊണ്ടുപോയി ബലാത്സംഗത്തിന് ഇരയാക്കി എന്നാണ് പെണ്‍കുട്ടിയുടെ ആരോപണം . പീഡനത്തിന് പിന്നാലെ ഇയാള്‍ അവിടെ നിന്നും രക്ഷപ്പെട്ടതായും പെണ്‍കുട്ടി പറയുന്നു.
അവശനിലയില്‍ വീട്ടില്‍ തിരിച്ചെത്തിയ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇപ്പോഴും ചികിത്സയിലാണ്. സംഭവത്തില്‍ വിദ്യാര്‍ത്ഥിനിയുടെ കുടുംബം ആദ്യം പരാതി നല്കാന് മടിച്ചെങ്കിലും ഒടുവില്‍ വെള്ളിയാഴ്ച പൊലീസിനെ സമീപിക്കുകയായിരുന്നു. സുരക്ഷാ വീഴ്ച സംഭവിച്ചതായി കോളജ് പ്രിന്‍സിപ്പല്‍ സമ്മതിച്ചു. അതെ സമയം പ്രതിയെപ്പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല .